18 മാസത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ യുവതി ആവശ്യപ്പെട്ടത് 12 കോടി രൂപയും ബി.എം.ഡബഌു കാറും മുംബൈയില്‍ ഫഌറ്റും

ഭര്‍ത്താവില്‍ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബി.എം.ഡബഌു കാറും മുംബെയില്‍ ഫഌറ്റും ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ ആശ്രയിക്കാതെ സ്വയം സമ്പാദിക്കണമെന്നും കോടതി പറഞ്ഞു. 18 മാസത്തെ വിവാഹജീവിതം അവസാനിപ്പിച്ച ഭാര്യയുടെ ജീവനാംശാവശ്യം കേള്‍ക്കുന്നതിടെയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുടെ പരാമര്‍ശം.
'നിങ്ങള്‍ വിദ്യാഭ്യാസമുള്ളയാളാണ്, ജീവനാംശമായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെ സമ്പാദിച്ചുകൂടെ, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് വെറും 18 മാസം മാത്രമേ ആയിട്ടുള്ളു, എന്നിട്ടും ബി.എം.ഡബഌു ആണോ ആവിശ്യപ്പെടുന്നത്, ഓരോ മാസവും ഒരു കോടി രൂപ വീതമാണോ ആവശ്യം?' ജസ്റ്റിസ് ബി.ആര്‍.ഗവായി ചോദിച്ചു. എന്നാല്‍ തന്റെ ഭര്‍ത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഭര്‍ത്താവ് ആരോപിക്കുന്നുവെന്നും യുവതി കോടതിയോട് പറഞ്ഞു.
യുവതി ആവശ്യപ്പെടുന്ന ജീവനാംശം വളരെ കൂടുതലാണെന്ന് ഭര്‍ത്താവിനുവേണ്ടി ഹാജരായ അഡ്വ. മാധവി ധിവാന്‍ ചൂണ്ടികാട്ടി. ഒന്നുകില്‍ ഫഌറ്റ് സ്വീകരിക്കാനോ, അല്ലെങ്കില്‍ നാല് കോടി രൂപ കൈപ്പറ്റാനോ കോടതി യുവതിയോട് നിര്‍ദേശിച്ചു. പിന്നീട് ഐ.ടി കമ്പനികളില്‍ ജോലി തേടാനും യുവതിയോട് കോടതി വാക്കാല്‍ പറഞ്ഞു. എംബിഎ ബിരുദവും ഐടി മേഖലയില്‍ ജോലി ചെയ്ത് പരിശീലനമുള്ള വിദഗ്ദ്ധയായ വ്യക്തിയുമെന്ന നിലയില്‍ ജീവനാംശത്തെ ആശ്രയിക്കുകയല്ല വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
https://www.facebook.com/Malayalivartha