എഞ്ചിനീയറിംഗ് ബിരുദം ഉള്ള ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ അവസരം

തെലങ്കാന സര്‍ക്കാര്‍ സംരംഭമായ തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ലിമിറ്റഡ് ( TOMCOM ) ഖത്തറിലെ സമുദ്ര മേഖലയിലെ ജോലികള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളില്‍ നിന്നാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഷിപ്പ് ചാന്‍ഡലര്‍, സീനിയര്‍ മറൈന്‍ ടെക്‌നീഷ്യന്‍, സെയില്‍സ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെക്കാനിക്കല്‍, മറൈന്‍, ഇലക്ട്രിക്കല്‍, അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ജി സി സി മറൈന്‍ എഞ്ചിന്‍ വില്‍പ്പന, സര്‍വീസിംഗ് അല്ലെങ്കില്‍ മറൈന്‍ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്.
ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനും അറിയുന്നവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1.06 ലക്ഷം രൂപ മുതല്‍ 1.23 ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുക. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള അധിക ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റും താമസവും സൗജന്യമായിരിക്കും. രണ്ട് വര്‍ഷത്തെ പുതുക്കാവുന്ന കരാറും കമ്പനി ഇതിനൊപ്പം തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗള്‍ഫ് മറൈന്‍ വ്യവസായത്തില്‍ തങ്ങളുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ tomcom.resume@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ സിവി അയച്ചുകൊണ്ട് അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ക്ക്: +91 98496 39539 / 94400 49861 / 94400 51452 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ടോംകോം സുതാര്യമായ ഒരു റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉറപ്പാക്കുകയും വിദേശത്ത് സുരക്ഷിതമായ ജോലി സ്ഥലങ്ങള്‍ തേടുന്ന ഇന്ത്യന്‍ തൊഴിലാളികളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സംരഭമാണ് ടോംകോം. 2014 ജൂണ്‍ 2 നാണ് ടോംകോം സ്ഥാപിതമായത്. വിദേശ നിലവാരത്തിലേക്ക് തൊഴിലാളികളെ പരിശീലിപ്പിക്കുക, നൈപുണ്യ വികസന പരിപാടികള്‍ സംഘടിപ്പിക്കുക, അന്താരാഷ്ട്ര വിപണിയുടെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ കഴിവുകള്‍ നല്‍കുക, റിക്രൂട്ടിംഗ് ഏജന്റുമാരുടെ യോഗം നടത്തുക, പരിശീലകരുടെ പരിശീലനം നല്‍കുക എന്നിവയാണ് ടോംകോ ചെയ്യുന്നത്.
https://www.facebook.com/Malayalivartha