സതീഷിനെ ഷാര്‍ജാ പോലീസ് അറസ്റ്റു ചെയ്‌തേയ്ക്കും.. ഷാര്‍ജയിലെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടു.. സതീഷിന്റെ പാസ്‌പോര്‍ട്ടും ഷാര്‍ജ പോലീസ് കസ്റ്റഡിയില്‍ എടുത്തു..

അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ ഷാര്‍ജാ പോലീസ് അറസ്റ്റു ചെയ്‌തേയ്ക്കും. കൊലപാതകമാണ് നടന്നതെന്ന സംശയം പോലീസിനുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിലയിരുത്തി തീരുമാനങ്ങളെടുക്കും. ഇതിനിടെ ഷാര്‍ജയിലെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കൂടാതെ സതീഷിന്റെ പാസ്‌പോര്‍ട്ടും ഷാര്‍ജ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതുല്യ ശേഖറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി അഖിലയും ഭര്‍ത്താവ് ഗോകുലും ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.സതീഷ് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൈറ്റ് എന്‍ജിനിയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വന്നതോടുകൂടിയാണ് കമ്പനി അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. ഈ സാഹചര്യത്തിലാണ് പാസ് പോര്‍ട്ട് അടക്കം പിടിച്ചെയുത്തത്.
സതീഷിനെ പൂര്‍ണമായും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന്അതുല്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ അതുല്യയെ കൊന്നിട്ടില്ല എന്ന് സതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതും അന്വേഷണത്തിന്റെ ഭാഗമാകും. മരണത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നുതന്നെയാണ് അതുല്യയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. പോസ്റ്റുമോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകളാകും കേസിന്റെ ഗതി നിര്‍ണയിക്കുക. ഈ റിപ്പോര്‍ട്ടുകള്‍ കിട്ടിയശേഷം നിയമനടപടികള്‍ ആലോചിക്കാനാണ് നിലവില്‍ ഷാര്‍ജയിലുള്ള സഹോദരിയും ബന്ധുക്കളും ആലോചിക്കുന്നത്.
പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ക്കും മറ്റുമായി ഇനിയും ഏകദേശം നാല് ദിവസം എങ്കിലും എടുക്കും.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കൊപ്പം എത്തിയാണ് സഹോദരി ഷാര്‍ജാ പോലീസില്‍ പരാതി നല്‍കിയത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഇടപെടൽ, അതുല്യയുടെ ഭർത്താവ് സതീഷിനെയും അതുല്യയുടെ ബന്ധുക്കളെയും ഇന്നലെ ഇന്ത്യൻ കോൺസുലേറ്റ് വിളിപ്പിച്ചിരുന്നു.
താമസസ്ഥലത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ സതീഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇടപെടൽ. അതേസമയം സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.അതുല്യയുടെ മരണം സംബന്ധിച്ച് കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ ചർച്ചകൾ നടന്നിരുന്നു.
https://www.facebook.com/Malayalivartha