അച്ഛനും അമ്മയും പിരിഞ്ഞതിൽ മനംനൊന്ത്... പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു...

കൊല്ലം പത്തനാപുരത്ത് നിന്ന് ഹൃദയഭേദകമായ ഒരു വാർത്ത പുറത്ത് വരുന്നുണ്ട്. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതിൽ മനംനൊന്ത് പ്ലസ്ടൂ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പിറവന്തൂർ ചേകം സ്വദേശി മനുവിൻ്റെയും രജ്ജുവിൻ്റെയും മകൾ നിസിമോൾ ആണ് മരിച്ചത്. പുന്നല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതിൽ വിഷമിച്ചാണ് തൂങ്ങി മരിക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. നിസിമോൾ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും പിരിഞ്ഞത്. അച്ഛൻ്റെ രക്ഷാകർത്താക്കൾക്കൊപ്പമാണ് പിന്നീട് കുട്ടി താമസിച്ച് വന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ രെസിമോൻ ആണ് സഹോദരൻ.
ജീവിച്ചു കൊതിതീരും മുമ്പേ ആ പൊന്നുമോൾ യാത്രയായി. ഏറെ സങ്കടത്തോടെ മാത്രമേ കൊല്ലം പത്തനാപുരത്തെ നിസിമോളെ പറ്റി പറയാൻ കഴിയുകയുള്ളൂ. അച്ഛനും അമ്മയും അകന്നു കഴിയുന്ന വിഷമത്തിലായിരുന്നു അവൾ ജീവിതം അവസാനിപ്പിച്ചത്. ജന്മന വലതുകൈ ഇല്ലാതെ ഇടംകൈ കൊണ്ട് ചിത്രം വരയക്കുന്ന മനോജിന്റെ മകളാണ് നെസിമോൾ. നെസിമോൾ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും അകന്നു കഴിയാൻ തുടങ്ങിയത്.
പിതാവ് മനോജിന്റെ മാതാപിതാക്കൾക്കൊപ്പമാണ് പിന്നീട് താമസിച്ചു വന്നത് അമ്മുമ്മ പള്ളിയിൽ പോയി തിരിച്ചുവന്ന് കതക് തുറന്നപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അവസാനമായി എഴുതിയ കുറിപ്പിൽ അവളുടെ സങ്കടങ്ങൾ ഓരോന്നായി വിവരിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങളിൽ പരസ്പരം ക്ഷമിക്കുവാനും പരസ്പരം സ്നേഹിക്കുവാനും കഴിയാതെ മാതാപിതാക്കൾ അകന്നു നിൽകുമ്പോൾ ഓർക്കുക പരസ്പരം ഉള്ള വാശി കാരണം ബുദ്ധിമുട്ടിൽ ആവുന്നത് ഇങ്ങനെ ഉളള മക്കൾ ആണ്.. ആ അച്ഛന് അത് സഹിക്കുവാൻ ഉളള ശക്തി ദൈവം കൊടുക്കട്ടെ...
https://www.facebook.com/Malayalivartha