സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നിര്‍ദേശം. ചൊവ്വാഴ്ച രാവിലെ 10ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിനിന് ലഭിച്ചിട്ടുണ്ട്. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അസി. പ്രോട്ടോകോള്‍ ഓഫിസര്‍ ഹരികൃഷ്ണനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha