കാര്യങ്ങള്‍ മാറിമറിയുന്നു... നിയമസഭാ സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കവെ സ്പീക്കറെ പ്രതിരോധത്തിലാക്കി കസ്റ്റംസ്; സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഇന്ന് ചോദ്യംചെയ്യും; സ്വപ്നയും സരിത്തും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

എന്റെ അയ്യന്‍ എന്റെ അയ്യപ്പന്‍ എന്ന സുരേഷ്‌ഗോപിയുടെ മാസ് ഡയലോഗ് യാഥാര്‍ത്ഥ്യമാകുന്നോ എന്ന് തോന്നുന്ന കാഴ്ചയാണ് കാണുന്നത്. നിയമസഭാ സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കവെ സ്പീക്കര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. നയതന്ത്ര ചാനലിലൂടെയുള്ള ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നല്‍കി. കൊച്ചി ഓഫീസില്‍ രാവിലെ പത്തു മണിക്ക് ഹാജരാകണം. അസി. പ്രൊട്ടോകോള്‍ ഓഫീസര്‍ ജി. ഹരികൃഷ്ണനെയും ഇന്ന് ചോദ്യം ചെയ്യും. സ്പീക്കര്‍ക്കെതിരെ സ്വപ്‌നയും സരിത്തും രഹസ്യമൊഴി നല്‍കിയെന്നാണ് സൂചന. ഡോളര്‍ കടത്തു കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍് കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.
ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം. സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.
നിയമസഭ തുടങ്ങാനിരിക്കെ പുതിയ പശ്ചാത്തലത്തില്‍ സ്പീക്കര്‍ക്കും നിര്‍ണായകമാണ്. നിയമസഭാ സമ്മേളനം ഈ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, സ്പീക്കര്‍ പദവിയില്‍നിന്ന് പി. ശ്രീരാമകൃഷ്ണനെ നീക്കംചെയ്യണമെന്ന പ്രമേയത്തിന് മുസ്ലിംലീഗ് അംഗം എം. ഉമ്മര്‍ വീണ്ടും നോട്ടീസ് നല്‍കി.അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുത്ത കഴിഞ്ഞ ആഗസ്റ്റ് 24ലെ സമ്മേളനത്തിലും ഉമ്മര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനാല്‍ നിരസിച്ചിരുന്നു. ഇക്കുറി എട്ടിന് ആരംഭിക്കുന്ന സമ്മേളനം 14 ദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍ ഇന്നലെ നല്‍കിയ നോട്ടീസ് പരിഗണിക്കേണ്ടിവരും. നോട്ടീസ് പരിഗണിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഭരണഘടനയുടെ അനുച്ഛേദം 179(സി), നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 65 എന്നിവ പ്രകാരമാണ് ഉമ്മറിന്റെ നോട്ടീസ്. മുന്‍പ് വക്കം പുരുഷോത്തമന്‍, എ.സി. ജോസ് എന്നീ സ്പീക്കര്‍മാര്‍ക്കെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.പി. ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എടുത്തിട്ടുള്ളത്. പുറത്തു വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ സ്ഥാനമൊഴിയണം. കേരളം ലോകത്തിനു മുന്നില്‍ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്? എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്? എന്താണ് പ്രതികള്‍ക്ക് നല്‍കിയ സന്ദേശം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ധാര്‍മികമായി ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്. ധാര്‍മികതയുണ്ടെങ്കില്‍ സ്പീക്കര്‍ രാജിവെച്ച് പദവിയില്‍നിന്ന് ഒഴിയണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഏതായാലും ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha