ഇതേ റമ്പര്‍ സ്റ്റാമ്പല്ല... തെരഞ്ഞെടുപ്പ് അടുത്ത് വരവെ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മാത്രം പൊടിതട്ടിയെടുത്ത ബാര്‍കോഴ കേസില്‍ ഗവര്‍ണര്‍ സംശയം ഉന്നയിച്ചതോടെ രക്ഷപ്പെട്ടത് മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാറും കെ. ബാവുവും; ശിവകുമാറിനും ബാബുവിനും എതിരായ ഫയല്‍ ഗവര്‍ണര്‍ മടക്കി

ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പല്ല എന്ന് തെളിയിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ അയയ്ക്കുന്ന ഫയലുകളെല്ലാം കണ്ണുമടച്ച് ഒപ്പിടുന്ന ആളല്ല താനെന്ന് ഗവര്‍ണര്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ഇത്രയും നാളുണ്ടായിട്ടും തെരഞ്ഞെടുപ്പ് അടുത്ത് വരവെ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മാത്രം പൊടിതട്ടിയെടുത്ത ബാര്‍ കോഴ കേസിനെപ്പറ്റി പൊതുജനാഭിപ്രായം ശക്തമായിരുന്നു. ഇത് രാഷ്ട്രീയ പ്രതികാരമല്ലേയെന്നും പലരും ചോദിച്ചു. അതിനാല്‍ തന്നെ എല്ലാ വശവും പരിശോധിച്ചാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിലേക്ക് തിരിച്ചയച്ചു. ഗവര്‍ണറുടെ നടപടിയില്‍ സന്തോഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
നേരത്തേ, ഗവര്‍ണര്‍ വിജിലന്‍സിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരുന്നതിനാല്‍ ഐ.ജി. എച്ച്. വെങ്കടേശ് രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും, സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലില്‍ വിവരങ്ങളും രേഖകളും കുറവാണെന്ന് ഗവര്‍ണര്‍ വിലയിരുത്തി. ഇപ്പോഴത്തെ രേഖകള്‍ വച്ച് തീരുമാനമെടുക്കാനാകില്ലെന്ന് രാജ്ഭവന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
മുന്‍മന്ത്രിമാരായതിനാല്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടാന്‍ ആദ്യം തീരുമാനിച്ചെങ്കിലും, ആരോപണം ഉന്നയിച്ച സമയത്ത് ചെന്നിത്തല നിയമസഭാംഗമായിരുന്നതിനാല്‍ സ്പീക്കറുടെ അനുമതി മതിയെന്ന നിയമോപദേശമാണ് ലഭിച്ചത്. തുടര്‍ന്ന് സ്പീക്കര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാര്‍ ഉടമകള്‍ പിരിച്ച ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തെത്തുടര്‍ന്നാണ് പുതിയ കേസുകളെടുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.
കാര്‍ഷിക നിയമഭേദഗതിക്കെതിരായുള്ള പ്രമേയത്തിന് സംസ്ഥാന നിയമസഭ വിളിച്ചുകൂട്ടാന്‍ ആദ്യം ഗവര്‍ണര്‍ അംഗീകാരം നല്‍കിയില്ല. ശക്തമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഡയല്‍ഹിയില്‍ നടക്കുന്ന സമരം കേരളത്തില്‍ ചര്‍ച്ച ചെയ്തിട്ട് എന്ത് ഫലം കിട്ടുമെന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. മാത്രമല്ല ജനുവരി ആദ്യ വാരത്തില്‍ നിയമസഭ ചേരാനിരിക്കെ എന്ത് അടിയന്തര പ്രാധാന്യമാണുള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. പിന്നീട് സ്പീക്കറും മന്ത്രിമാരും നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് അനുമതി നല്‍കിയത്.
അവസാനം നിയസഭ കൂടി പ്രമേയം പാസാക്കി. പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്നത് അടക്കമുളള പ്രതിപക്ഷ ഭേദഗതികള്‍ തളളിയാണ് പ്രമേയം പാസാക്കിയത്. സര്‍ക്കാര്‍ ഉപദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥനാണ് ഗവര്‍ണറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരം ഉപയോഗിക്കാന്‍ ആകില്ല. ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ അനുമതി നല്‍കും എന്ന് കരുതി. ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് ആദ്യം തന്നെ അദ്ദേഹത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. അതേ സമയം ഗവര്‍ണറെ ശക്തമായി വിമര്‍ശിക്കാന്‍ ആരും തയ്യാറായതുമില്ല.
"
https://www.facebook.com/Malayalivartha