കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം സംസ്‌കരിച്ചു... കായംകുളത്തെ തറവാട്ട് വീട്ടുവളപ്പില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡപ്രകാരം ആയിരുന്നു സംസ്‌കാരം

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം സംസ്‌കരിച്ചു. കായംകുളത്തെ തറവാട്ട് വീട്ടുവളപ്പില്‍ കൊവിഡ് മാനദണ്ഡപ്രകാരം ആയിരുന്നു സംസ്‌കാരം. അച്ഛന്റെ അനുജന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
തിരുവനന്തപുരത്ത് നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം,രാത്രി 7 മണിയോടെയാണ് അനില്‍ പനച്ചൂരാന്റെ മൃതദേഹം കായംകുളത്തെത്തിച്ചത്.
നിരവധി പേര്‍ കാത്ത് നിന്നിരുന്നെങ്കിലും അന്തിമോപചാരമര്‍പ്പിക്കാനായില്ല. ആരോഗ്യ പ്രവര്‍ത്തകരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്നു സംസ്‌ക്കാരം.ഇന്നലെയാണ് അനില്‍ പനച്ചൂരാന്‍ മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ അനില്‍ പനച്ചൂരാനെ മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് കരുനാഗപ്പള്ളിയിലേക്ക് മാറ്റി. നില വഷളായതോടെ രാത്രിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയില്ലെന്നും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് കേസ് ഫയല്‍ ചെയ്തതെന്നും കുടുംബം പറഞ്ഞിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്
"
https://www.facebook.com/Malayalivartha