നയതന്ത്ര ചാനലിലൂടെയുള്ള ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നോട്ടീസ്

നയതന്ത്ര ചാനലിലൂടെയുള്ള ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നല്‍കി. കൊച്ചി ഓഫീസില്‍ രാവിലെ പത്തു മണിക്ക് ഹാജരാകണം.
അസി. പ്രൊട്ടോകോള്‍ ഓഫീസര്‍ ജി. ഹരികൃഷ്ണനെയും ഇന്ന് ചോദ്യം ചെയ്യും. ഡോളര്‍ കടത്തു കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha