നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍.... കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ രണ്ടാം വാരം നടന്നേക്കും...ഫെബ്രുവരി അവസാനവാരം നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും, കോവിഡ് വ്യാപനഭീതിയും പരീക്ഷയും മുന്‍നിര്‍ത്തി ഏപ്രിലില്‍ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയേക്കും

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ രണ്ടാം വാരം നടന്നേക്കും. അതായത് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ മൂന്നു മാസം ബാക്കി.
മാര്‍ച്ച്, മേയ് മാസങ്ങളില്‍ നടക്കേണ്ട സ്‌കൂള്‍, കോളജ് പരീക്ഷകള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.
ഫെബ്രുവരി അവസാനവാരം നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കോവിഡ് വ്യാപനഭീതിയും പരീക്ഷയും മുന്‍നിറുത്തി ഏപ്രിലില്‍ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.
മെയ് രണ്ടാംവാരത്തോടെ രണ്ടുഘട്ടമായി കേരളത്തില്‍ തെരഞ്ഞെടുപ്പു നടത്താനാണ് ആദ്യം ആലോചിച്ചിരുന്നത്. ഇതിനുശേഷമാണ് സിബിഎസ്ഇ, എസ്എസ്എല്‍സി പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തിനു പുറമെ ആസാം, പോണ്ടിച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും ഏപ്രിലില്‍ പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി മേയ് രണ്ടാം വാരം പുതിയ സര്‍ക്കാരുകള്‍ ചുമതലയേല്‍ക്കാനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
മെയ് നാലുമുതല്‍ ജൂണ്‍ പത്തുവരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ. ഈ സാഹചര്യത്തില്‍ സിബിഎസ്ഇ-ഐസിഎസ്സി പരീക്ഷാക്കാലത്തിനുമുമ്പു വോട്ടെടുപ്പ് പൂര്‍ത്തിയാക്കും.
മാര്‍ച്ച് 17 മുതല്‍ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും നടത്തണം. ഏപ്രില്‍ ആദ്യവാരം പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയാശേഷം രണ്ടാം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. കേരളത്തില്‍ ബഹുഭൂരിപക്ഷം പോളിംഗ് കേന്ദ്രങ്ങളും സ്‌കൂളുകളും കോളജുകളുമാണ് എന്നതു കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. 2016ല്‍ മെയ് 16നായിരുന്നു നിയമസഭാ വോട്ടെടുപ്പ് നടന്നത്. ഇത്തവണ കേരളത്തിലെ സാഹചര്യവും തെരഞ്ഞെടുപ്പിന് അനുയോജ്യമായ സമയവും അടുത്തയാഴ്ച എത്തുന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ ചര്‍ച്ചചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം ഉന്നതതലയോഗം വിളിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കേണ്ടിവരും. തെരഞ്ഞെടുപ്പ് മുന്നോട്ടാക്കിയാല്‍ അതിവേഗം പ്രചാരണ രംഗം ചൂടുപിടിക്കും. കോവിഡ് പ്രോട്ടോകോള്‍ മുന്‍നിറുത്തി എങ്ങനെ പ്രചാരണം നടത്താനാകുമെന്നതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ഇലക്ഷന്‍ കമ്മീഷന്‍ അടുത്തയാഴ്ച ആലോചന നടത്തും.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ പേരെ പ്രചാരണത്തിന് അനുവദിക്കുന്നതിലെ ആശങ്ക ഇലക്ഷന്‍ കമ്മീഷനുണ്ട്.
https://www.facebook.com/Malayalivartha