കോണ്‍ഗ്രസില്‍ യുവനിര വരുമോ... കോണ്‍ഗ്രസിലെ കടല്‍ കിഴവന്മാര്‍ കുപ്പായം തുന്നിയിരിക്കുന്നു ചെന്നിത്തല രമേശന്‍ നായര്‍ മലപ്പുറം ജില്ലയിലേയ്ക്ക് മാറുന്നു?

കോൺഗ്രസ്സിൽ കടൽ കിഴവന്മാരെ പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് ' _ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിനെതിരെ പ്രമേയവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്.
സീറ്റ് വിഭജനത്തിൽ പത്ത് ശതമാനം മാത്രം സീറ്റുകളെ മുതിർന്ന നേതാക്കൾക്ക് നൽകാവൂ. നാല് തവണയിലേറെ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്' - സ്ഥാനാർത്ഥികളെ നിർണയിക്കാൻ ഏജ് ഓഡിറ്റ് നടത്തുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാർട്ടിയിൽ തലമുറ മാറ്റം വേണമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. വിജയസാദ്ധ്യത ഉള്ളിടത്ത് ഗ്രൂപ്പ് തടസ്സം ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ടിരിക്കുന്നു - കോൺഗ്രസ്സ് പാർട്ടിയെ സംബന്ധിച്ചിടത്തോളം നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന നാളുകൾ വരെയും വിമതനും ഗ്രൂപ്പുകളിയും ശക്തമായി നടത്തുന്ന പാർട്ടിയാണല്ലോ കോൺഗ്രസ് _ യുവാക്കൾ മത്സരിച്ച യി ടത്തെയും മറ്റിടങ്ങളിലെയും വോട്ടു വ്യത്യാസം താരതമ്യം ചെയത് എ ഐ സി സി നേതൃത്വത്തെ അറിയിക്കുമെന്നും യൂത്ത് കോൺഗ്രസ് അ റി യിക്കുന്നുണ്ട്.
യൂത്തിൻ്റെ ആവേശം നല്ലത് തന്നെ. പക്ഷേ എ ഐ സി സിയിലുള്ളവരും കടൽ കിഴവന്മാർ അല്ലേ? അവർ സൂക്ഷിച്ചു നോക്കിയാൽ നമ്മുടെ യൂത്തന്മാർ ഓടി മാളത്തിൽ കയറില്ലേ? സോണിയാ ഗാന്ധിയോടും രാഹുലിനോടും പ്രിയങ്കയോടും മറുത്ത് പറയാൻ നിങ്ങൾക്ക് ആവുമോ? തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നാണ് യൂത്തന്മാർ പറയുന്നത്.
ഈ ആവേശം അവസാന നിമിഷം വരെയും ഉണ്ടായാൽ മതി. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർച്ചയ്ക്ക് പരിഹാരമായി ചെറിയ മാറ്റങ്ങൾ മതിയെന്നാണ് മുതിർന്ന നേതാക്കൾ ഹൈക്കാമാൻ്റിനെ അറിയിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കടൽ കിഴവന്മാർ മാറി കൊടുക്കാൻ തയ്യാറല്ല എന്ന് സാരം.എന്നാൽ നമ്മുടെ മുല്ലപ്പള്ളി പറയുന്നത് യൂത്തിന് വേണ്ട പ്രാതിനിധ്യം വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ നൽകും എന്നാണ്.
നട്ടെല്ല് ഇല്ലാത്ത കുറെ കോൺഗ്രസ് നേതാക്കന്മാർ ആണ് ആ പ്രസ്ഥാനത്തിന് കുഴി തോണ്ടിയത്. എന്തിന് പറയുന്നു? ദേശീയ നേതൃത്വം പോലും കഴിവുകെട്ടത് അല്ലേ? കർഷക സമരത്തിൻ്റെ ഒപ്പമാണ് എന്ന് വീമ്പ് ഇളക്കിയ രാഹുൽ ഗാന്ധി ന്യൂ ഇയർ ആഘോഷിക്കാൻ ഇറ്റലിയിൽ പോയി കിടക്കുകയല്ലേ?
നിങ്ങൾ CPM - നെ കണ്ടു പഠിക്കൂ. കണ്ടില്ലെ ഒരു മേയർ? പിൻസീറ്റ് ഡ്രൈവിംഗ് ആണെങ്കിലും യു വ ത്യത്തെ മുൻനിർത്തി ജനപിന്തുണ നേടുകയല്ലേ ചെയ്യുന്നത്. പത്ത് ശതമാനം മുതിർന്ന നേതാക്കൾക്ക് നൽകുക ' _ നാൽപ്പത് ശതമാനം ജനകീയ വ്യക്തികളെ ഇറക്കുക - ഉദാഹരണത്തിന് പൊതുജന ആരോഗ്യ വിദഗ്ധനായ ഡോ.എസ്-എസ്-ലാൽ, ഡോ ശ്രീജിത്ത് എൻകുമാർ - ഇവരെല്ലാം തന്നെ ആരോഗ്യരംഗത്ത് മികച്ച സംഭവ നകൾ നൽകിയവരാണ്. ഭരണം കോൺഗ്രസിന് കിട്ടിയാൽ ആരോഗ്യ മന്ത്രി സ്ഥാനത്തേക്ക് പോലും ഇവരെ കൊണ്ടു വരാം.
അത് പോലെ തന്നെ പ്രശസ്ത വാസ്തുശില്പി ജി.ശങ്കർ ' - ഇങ്ങനെ ജനകീയതയും അവരുടെതായ രംഗങ്ങളിൽ കഴിവ് പ്രകടിപ്പിച്ചവരെയും രംഗത്ത് ഇറക്കുക ' _ നാൽപ്പതു ശതമാനം ജനകീയ പിന്തുണയുള്ള _ പൊതു സമ്മതർക്കും അൻപത് ശതമാനം യൂത്തിനും പത്ത് ശതമാനം കടൽ കിഴവന്മാർക്കും നീക്കിവെയ്ക്കുക.
അതല്ല പഴയ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകാനുള്ള നീക്കമെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് പാർട്ടി പിരിച്ചുവിടാം - ഇന്ദിരാഭവൻ്റെ ഗേറ്റിൻ്റെ മുൻപിൽ വില്പനയ്ക്ക് എന്ന ഒരു ബോർഡും തൂക്കാം.
"https://www.facebook.com/Malayalivartha