ലോകനേതാക്കള്‍ക്കും അത്ഭുതം... കോവിഡ് മഹാമാരി ലോകത്തെ കീഴടക്കുമ്പോള്‍ ലോക സമസ്താ സുഖിനോ ഭവന്തു: എന്ന ആര്‍ഷ ഭാരത സങ്കല്പത്തെ അനശ്വരമാക്കി നരേന്ദ്രമോദി സ്വയം സന്യാസം സ്വീകരിച്ചോ; ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി മോദിയുടെ താടി വളരുമ്പോള്‍

നരേന്ദ്രമോദിയെ അറിയുന്നവര്‍ക്കെല്ലാമറിയാം അദ്ദേഹമൊരു സ്റ്റൈല്‍മാനാണ്. അദ്ദേഹത്തിന്റെ ഡ്രസും ഹെയര്‍സ്റ്റൈലും താടിയുമെല്ലാം ഒരു ഐഡന്റിറ്റിയായിരുന്നു. ജനഹൃദയങ്ങളില്‍ ഇടം പിടിച്ചതിന് പിന്നില്‍ ആ ഒരു സ്റ്റൈലുമുണ്ട്. ഇപ്പോഴിതാ കൊറോണയ്ക്ക് പിന്നാലെ ആ സ്റ്റൈല്‍ മോദിയാകെ മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ മോദിയാകെ മാറി താടി നീട്ടി വളര്‍ത്തിയ മോദി ശരിക്കുമൊരു സന്യാസിയെ പോലെയാണ്. കോവിഡ് മഹാമാരി ലോകത്തെ കീഴടക്കുമ്പോള്‍ ലോക സമസ്താ സുഖിനോ ഭവന്തു: എന്ന ആര്‍ഷ ഭാരത സങ്കല്പത്തെ അനശ്വരമാക്കി നരേന്ദ്രമോദി സ്വയം സന്യാസം സ്വീകരിച്ചോ എന്നാണ് പലരും ചോദിക്കുന്നത്. ജനങ്ങള്‍ ദുരിതത്തിലാകുന്ന സമയത്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണോ മോദി ഉദ്ദേശിച്ചത്. എന്നാല്‍ അതിന് ഉത്തരമില്ല.
മോദിയുടെ ആരാധകര്‍ക്കൊപ്പം വിമര്‍ശകരും കൗതുകകരമായ പല ഊഹങ്ങളും നിരീക്ഷണങ്ങളും ഇതെപ്പറ്റി പങ്കുവയ്ക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരും വരെ അദ്ദേഹം താടി നീട്ടുന്നതിനു പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടാകുമോയെന്ന ചോദ്യം ചോദിച്ചുതുടങ്ങി. ഇതിനിടെ, മോദിയുടെ ശൈലി പിന്തുടര്‍ന്നു പാര്‍ട്ടിയിലെ മറ്റു നേതാക്കളും താടി നീട്ടിയാലോ എന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ ബിജെപി അതു നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
വൃത്തിയായി വെട്ടിയൊതുക്കിയ താടിയുമായാണു കഴിഞ്ഞ രണ്ടു ദശകമായി മോദിയെ എല്ലാവരും കാണുന്നത്. മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ സ്വീകരിച്ച മോദിയുടെ സ്ലീവ്‌ലെസ് ജാക്കറ്റില്‍നിന്നു ഭിന്നമായി മോദിയുടെ നീളുന്ന താടി തനിമയോടെ നിലകൊള്ളുന്നു. ഈ പുതുവര്‍ഷത്തില്‍ മോദി പ്രത്യക്ഷപ്പെട്ടതും നീണ്ട താടിയോടെയാണ്.
ഇതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്താന്‍ അഭ്യര്‍ഥനകള്‍ ഒരുപാടുണ്ടായെങ്കിലും പ്രധാനമന്ത്രി ഒരു വിശദീകരണവും നല്‍കിയില്ല. ഏതെങ്കിലും വെല്ലുവിളി ഏറ്റെടുത്തു വിജയം കൈവരിക്കും വരെയോ ഒരു ഉദ്ദേശ്യം പൂര്‍ത്തിയാക്കുന്നതു വരെയോ താടി മുറിക്കില്ലെന്നത് ഇന്ത്യയിലെയോ മറ്റേതെങ്കിലും രാജ്യത്തെയോ പാരമ്പര്യത്തിന്റെ ഭാഗമാണോ എന്ന ചര്‍ച്ച വരെ സമൂഹമാധ്യമങ്ങളില്‍ ഉയരുകയുണ്ടായി.
രാജ്യത്തെ കോവിഡ് ഗ്രസിച്ചതിനു പിന്നാലെയാണു നരേന്ദ്ര മോദിയുടെ താടിയും വളരാന്‍ തുടങ്ങിയത്. വാക്‌സീന്‍ കുത്തിവയ്പു തുടങ്ങിയാല്‍, അല്ലെങ്കില്‍ രാജ്യം സാധാരണനിലയിലേക്കു മടങ്ങിയാല്‍ പ്രധാനമന്ത്രി താടി പഴയതുപോലെയാക്കുമെന്നാണ് ഒരു അനുമാനം. പ്രചാരത്തിലുള്ള മറ്റൊരു ഊഹം, അയോധ്യയില്‍ രാമക്ഷേത്രം എന്ന തന്റെ സ്വപ്നം സഫലമാകാന്‍ കാത്തിരിക്കുകയാണു മോദി എന്നാണ്. എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ രണ്ടുവര്‍ഷമെങ്കിലും കാത്തിരിപ്പു നീളും.
താടിവളര്‍ന്നതുകൊണ്ടു പ്രധാനമന്ത്രിയുടെ ചുറുചുറുക്കിനു കുറവൊന്നുമില്ലെങ്കിലും ഈ പുതിയ ഭാവത്തില്‍ അദ്ദേഹത്തിനു പ്രായമേറിയതായി തോന്നും. മോദിയുടെ ഇപ്പോഴത്തെ രൂപം കാണുമ്പോള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന ചില നേതാക്കള്‍ക്ക്, ആര്‍എസ്എസിലും ബിജെപിയിലും മോദിയുടെ മാര്‍ഗദര്‍ശിയായിരുന്ന നാനാജി ദേശ്മുഖിനെ ഓര്‍മ വരുന്നുണ്ട്. ദേശ്മുഖിനു നീണ്ട താടിയും മുടിയുമായിരുന്നു.
ജനകീയ നേതാക്കളുടെയും സ്‌പോര്‍ട്‌സ്, സിനിമാ താരങ്ങളുടെയും ശൈലികള്‍ ആരാധനയും അനുകരണങ്ങളുമുണ്ടാക്കാറുണ്ട്. റോസാപ്പൂ കുത്തിയ നെഹ്‌റു ജാക്കറ്റ്, ഇന്ദിരാ ഗാന്ധിയുടെ കൈത്തറിസാരികള്‍, രാജീവ് ഗാന്ധിയുടെ ഷാള്‍, വി.പി. സിങ്ങിന്റെ തൊപ്പി, വാജ്‌പേയിയുടെ ജാക്കറ്റ് എന്നിവ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒരുപാട് അനുകരിക്കപ്പെട്ട വേഷങ്ങളാണ്. എങ്കിലും താടിവച്ച പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറിനും ഐ.കെ. ഗുജ്‌റാളിനും അനുകര്‍ത്താക്കള്‍ ഇല്ലായിരുന്നു.
ചൗക്കിദാര്‍ അഥവാ കാവല്‍ക്കാരന്‍ എന്നു സ്വയം വിശേഷിപ്പിച്ചിട്ടുള്ള നരേന്ദ്ര മോദിയെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തു രാഹുല്‍ ഗാന്ധി കടന്നാക്രമിക്കുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പുകഴിയും വരെ സ്വന്തം പേരിനൊപ്പം ചൗക്കിദാര്‍ എന്നു ചേര്‍ക്കാന്‍ ബിജെപി മുഖ്യമന്ത്രിമാരോടും മന്ത്രിമാരോടും മറ്റു നേതാക്കളോടും നിര്‍ദേശിച്ചാണു മോദി തിരിച്ചടിച്ചത്. ഇപ്പോള്‍ രാഷ്ട്രീയതലത്തില്‍ നിന്നു ചൗക്കിദാര്‍ എന്ന പദം അപ്രത്യക്ഷമായിക്കഴിഞ്ഞു. കോറോണയെ നശിപ്പിച്ച് ജനങ്ങള്‍ സമാധാനത്തിലാകുമ്പോള്‍ മോദി താടിയെടുക്കുമെന്നാണ് വിശ്വാസം.
"
https://www.facebook.com/Malayalivartha