പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ ശേഷം, സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം ഖബറടക്കി... അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം ഖബറടക്കി. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ വിട്ടുകിട്ടിയ മൃതദേഹം ഒന്നരയോടെ എടപ്പാള്‍ കോലളമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുകയായിരുന്നു.
അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റില്‍ ഉപേക്ഷിച്ച മൃതദേഹം തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് കണ്ടെത്തിയത്. കേസില്‍ ഇര്‍ഷാദിന്റെ സുഹൃത്തുക്കളായിരുന്ന സുഭാഷ്, എബിന്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശദ പരിശോധന നടത്തി.
ആറ് മാസത്തോളം പഴക്കമുള്ള മൃതദേഹത്തില്‍നിന്ന് അരയിലെ ഏലസും പൊട്ടിയ പല്ലും കണ്ടെത്തി. ഇതോടെ മൃതദേഹം ഇര്‍ഷാദിന്‍േറത് തന്നെയാണെന്ന് ബന്ധുക്കള്‍ക്ക് ബോധ്യപ്പെട്ടു. തിരൂര്‍ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കോശങ്ങള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധക്ക് അയച്ചു. ഒരാഴ്ചക്ക് ശേഷം ഫലം ലഭിക്കും. പ്രതികളായ സുഭാഷും എബിനും റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കി
https://www.facebook.com/Malayalivartha