പരസ്യത്തില്‍ പറഞ്ഞിരുന്ന ഗുണഫലങ്ങള്‍ ഓയില്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചില്ല; ആരോപണത്തിലും തുടര്‍ന്നുണ്ടായ വിവാദത്തിലും പ്രതികരിച്ച് ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ്

ധാത്രി ഹെയര്‍ ഓയിലിന്റെ പരസ്യത്തില്‍ പറഞ്ഞിരുന്ന ഗുണഫലങ്ങള്‍ ഓയില്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചില്ലെന്ന ആരോപണത്തിലും തുടര്‍ന്നുണ്ടായ വിവാദത്തിലും പ്രതികരിച്ച് ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ്. ധാത്രിയുടെ എല്ലാ ഉത്പന്നങ്ങളും ലാബുകളില്‍ നടത്തുന്ന വിപുലമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അതില്‍ നിന്നും ലഭിക്കുന്ന ഫലങ്ങള്‍ ക്ലിനിക്കല്‍ ട്രയല്‍ രജിസ്റ്ററി ഒഫ് ഇന്ത്യയില്‍(സിടിആര്‍ഐ)തങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നുമാണ് കമ്പനി പറയുന്നത്.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തര്‍ക്കം 2012ല്‍ പുറത്തിറങ്ങിയ ധാത്രിയുടെ പരസ്യവുമായി ബന്ധപ്പെട്ടതാണെന്നും അത് സംബന്ധിച്ച് ഒരു കേസ് അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കമ്ബനി പറയുന്നുണ്ട്. പ്രസ്തുത പരസ്യം വര്‍ഷങ്ങളായി കമ്ബനി ഉപയോഗിച്ചിട്ടില്ലെന്നും ധാത്രി വിശദമാക്കുന്നു. എന്നിരുന്നാലും, തങ്ങള്‍ മുന്നോട്ടുവച്ച അവകാശവാദങ്ങളില്‍ ശക്തമായി തന്നെ നിലകൊള്ളുകയാണെന്നും അവയ്ക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്നും കമ്ബനി അവകാശപ്പെടുന്നു.
വിശ്വാസയോഗ്യവും പൂര്‍ണമായും പ്രയോജനപ്രദവുമായ ഉത്പന്നങ്ങള്‍ ഏറ്റവും കണിശമായ ഗുണനിലവാര വ്യവസ്ഥകള്‍ക്ക് കീഴിലാണ് തങ്ങള്‍ തയ്യാറാക്കുന്നതെന്നും ധാത്രി ആയുര്‍വേദ പറയുന്നു. എല്ലാ പരസ്യങ്ങള്‍ക്ക് പിന്നിലും ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനമുണ്ടെന്നും കമ്ബനി വിശദീകരിച്ചു. തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പിഴയിയിട്ടിരുന്നു.
മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്ടനായി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്തതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പരാതിക്കാരന് അനുകൂലമായ കമ്മിഷന്‍ വിധിയുണ്ടായത്.
കേസില്‍ കമ്ബനി അംബാസഡറായ അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ തര്‍ക്കവിഷയമായ ഉത്പന്നം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു നടന്‍ കുറ്റസമ്മതംനടത്തിയത്. ഉത്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കാന്‍ നിര്‍മ്മാതാവിന് കഴിഞ്ഞില്ലെന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം.
തൃശൂര്‍ വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വൈലത്തൂരിലുളള എ വണ്‍ മെഡിക്കല്‍സ് ഉടമ, എറണാകുളം വെണ്ണലയിലുളള ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, അനൂപ് മേനോന്‍ അടക്കമുളളവര്‍ക്ക് എതിരെയാണ് കമ്മിഷന്‍ വിധി പുറപ്പെടുവിച്ചത്.
പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്ബ് സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുളള സിനിമ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുളളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടിയിരിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തെളിവുകള്‍ പരിഗണിച്ച് പ്രസിഡന്റ് സി ടി സാബു, മെമ്ബര്‍മാരായ ഡോ കെ രാധാകൃഷ്ണന്‍ നായര്‍, എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha