കൊച്ചിയിലെ പ്ലാന്റില്‍ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിക്ക് പുറകിലിടിച്ചു.... ഇന്ധനം ചോരാതിരുന്നത് ദുരന്തം ഒഴിവാക്കി

പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിക്ക് പിന്നിലിടിച്ചു. ടാങ്കര്‍ ലോറി മറിയാതിരുന്നതും ഇന്ധനം ചോരാതിരുന്നത് ദുരന്തം ഒഴിവാക്കി. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. പുളിമാത്തിനും-പൊരുന്തമണ്ണിനുമിടയില്‍ പുലര്‍ച്ചെ 4.30-നായിരുന്നു അപകടം നടന്നത്.
കൊച്ചിയിലെ പ്ലാന്റില്‍ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് അപകടനില ഒഴിവാക്കിയത്.
അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ പെട്രോള്‍ ടാങ്കിന് ചോര്‍ച്ചയുണ്ടാകാതിരുന്നത് ദുരന്തം ഒഴിവാക്കി.
"
https://www.facebook.com/Malayalivartha