തിയേറ്ററുകള്‍ തുറക്കാനാകില്ല; ആദ്യം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഫിലിം ചേംബര്‍; വിനോദ നികുതി ഒഴിവാക്കണം; പ്രദര്‍ശന സമയങ്ങള്‍ മാറ്റണം; 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ല

ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്റെ ആവശ്യം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തല്‍.
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും കാണികളെ അനുവദിക്കുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയില്‍ കൊണ്ടുവരുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇളവുകള്‍ ആലോചിക്കുകയാണെന്നും ജനങ്ങളുടെ ഉപജീവന മാര്‍ഗവും മാനസിക സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഇളവുകള്‍ അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടായകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറേ നാളുകളായി അടഞ്ഞു കിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതി മുതല്‍ സിനിമാശാലകള്‍ അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന നിലപാടാണ് ഫിലിം ചേംബര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha