അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസിൽ നിന്നും രക്ഷിക്കാൻ സ്പീക്കറുടെ പൂഴിക്കടകൻ; സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കത്തിന് തടയിട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസ്. അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കി. ഇന്ന് വൈകിട്ടാണ് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ കസ്റ്റംസിന് കത്തു നല്‍കിയത് .
സ്പീക്കര്‍ക്ക് പരമാധികാരമുള്ള വിഷയങ്ങളുണ്ട്. അതിനാല്‍ നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിധിയില്‍ വരുന്ന ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിധിയില്‍ വരുന്നയാളാണ് അയ്യപ്പന്‍.
അയ്യപ്പനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഇന്ന് രണ്ടാമത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാതിരക്ക് കാരണം വരാന്‍ കഴിയില്ല എന്നായിരുന്നു അയ്യപ്പന്‍ മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha