പിറവത്ത് വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി;പിന്നീട് സംഭവിച്ചത്

പിറവത്ത് വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. ശ്യാമളയെന്ന അന്‍പത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷനു സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കൊലപാതകം. കക്കാട് സ്വദേശിയായ ശിവരാമന്‍ ശ്യാമളയുടെ കഴുത്തിനാണ് വെട്ടിയത്.വീടിന്റെ പിന്‍വശത്തെ മുറ്റത്ത് മലര്‍ന്നു കിടക്കുന്നവിധമായിരുന്നു മൃതദേഹം. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം. പിറവം കക്കാട് സ്വദേശിയായ ശിവരാമന്‍ ഓട്ടോയില്‍ വീടിനു സമീപത്തെത്തി. തുടര്‍ന്ന് കത്തിയുമായി വീട്ടില്‍ കയറി. കത്തി പൊതിഞ്ഞു കൊണ്ടുവന്നതെന്ന് കരുതുന്ന പത്രക്കടലാസ് വീട്ടുമുറ്റത്തുനിന്ന് കണ്ടെടുത്തു.വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പോസ്റ്റല്‍ സര്‍വീസിലായിരുന്ന വട്ടപ്പറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യയാണ് മരിച്ച ശ്യാമള. ഭര്‍ത്താവ് മരിച്ചതിനുശേഷം മകനൊപ്പമാണ് ശ്യാമള ജീവിച്ചിരുന്നത്. കൊലപാതകത്തിനുശേഷം ശ്യാമളയുടെ മകളെ ശിവരാമന്‍തന്നെ ഫോണ്‍വിളിച്ച് വിവരം പറഞ്ഞു.സഹോദരിയില്‍നിന്ന് വിവരമറിഞ്ഞ് മകന്‍ എത്തുമ്പോഴേക്കും ശ്യാമള മരിച്ചിരുന്നു. വിവരമറിഞ്ഞയുടന്‍ പിറവം സിഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അതെ സമയം
പോത്തന്‍കോട് മധ്യവയസ്കനെ സുഹൃത്തുക്കള്‍ വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ അനില്‍, കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.പോത്തന്‍കോടിനടുത്ത് അയിരൂപ്പാറ ജംക്‌ഷനില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട രാധാകൃഷ്ണനും പ്രതികളായ അനിലും കുമാറും ഒരുമിച്ച് കടത്തിണ്ണയിലിരുന്ന് മദ്യപിച്ചു. ഇതിനുശേഷം ക്രൂരമായി വെട്ടിക്കൊല്ലുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്ത് വീണ രാധാകൃഷ്ണനെ ആദ്യം കുമാറാണ് വെട്ടുന്നത്.അതിനു ശേഷം ഓടിയെത്തിയ അനില്‍ പലതവണ ആവര്‍ത്തിച്ച് വെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്തം വാര്‍ന്ന് വഴിയില്‍ കിടക്കുന്ന നിലയില്‍ യാത്രക്കാരാണ് രാധാകൃഷ്ണനെ കണ്ടത്. അവര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു. മരിക്കും മുന്‍പ് തന്നെ അനിലും കുമാറുമാണ് ആക്രമിച്ചതെന്ന് രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.സിസിടിവി ദൃശ്യങ്ങളും തെളിവായതോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മൂവരും മദ്യപിക്കാനായി പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ നിഗമനം. കുമാറും രാധാകൃഷ്ണനും തമ്മില്‍ നേരത്തെയും ചില പ്രശ്നങ്ങളുള്ളതായി പോത്തന്‍കോട് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha