പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍; അറസ്റ്റ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍

തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊയ്ത്തൂര്‍ക്കോണം കുന്നുകാട് ദാറുസ്സലാമില്‍ അബ്ദുല്‍ ജബ്ബാര്‍(58)നെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലെത്തിയാണ് വിദ്യാര്‍ത്ഥി മതപഠനം നടത്തിയിരുന്നത്. തുടര്‍ന്ന് മാസങ്ങളോളം വിദ്യാര്‍ത്ഥി പീഡനത്തിന് ഇരയായി.വിവരം അറിഞ്ഞ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് സി.ഐ ഗോപി. ഡി, എസ്.ഐ അജീഷ്, എ.എസ്.ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുല്‍ ജബ്ബാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ ചുമത്തി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha