വിറകടുപ്പ് ഡീസല്‍ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ മെഴുകുതിരിയില്‍നിന്നും തീ പടർന്നു പിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര വലിയ പറമ്ബില്‍ വടക്കേതില്‍ അജികുമാര്‍, അംബിളി (അജിത) ദമ്ബതികളുടെ മകള്‍ അശ്വതി (20) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത് ഡിസംബര്‍ 14 നായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് പുറത്തെ വിറകടുപ്പ് കത്തിക്കാന്‍ ഡീസല്‍ ഒഴിച്ചപ്പോള്‍ അടുപ്പിന്‍ കരയില്‍
കത്തിച്ചുവെച്ച മെഴുകുതിരിയില്‍നിന്നും തീ പടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പൊള്ളലേറ്റ അശ്വതിയെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ അശ്വതി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലുണ്ടായിരുന്നു. ബാംഗ്ളുരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ അശ്വതി കോവിഡ് കാലഘട്ടത്തില്‍ ക്ലാസ് ഇല്ലാത്തതിനാല്‍ നാട്ടിലായിരുന്നു.
ഖത്തറില്‍ ജോലി ചെയ്തു വന്ന പിതാവ് അജികുമാര്‍ കഴിഞ്ഞ മാര്‍ച്ചിന് മുന്‍പ് അവധിക്ക് നാട്ടില്‍ വന്നതാണ്. കൊറോണ യും ലോക്ഡൗണും ആയതിനാല്‍ തിരികെ പോകാന്‍ കഴിയാതെ കമ്ബനിയില്‍ നിന്നുള്ള അറിയിപ്പു ലഭിക്കുന്നതും കാത്ത് കഴിഞ്ഞിരുന്ന അജികൂമാര്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് തിരികെപ്പോയത്. അശ്വതിയുടെ ഏകസഹോദരന്‍ ആകാശ് 8-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്സം സ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 .30ന് വീട്ടുവളപ്പില്‍
https://www.facebook.com/Malayalivartha