നെടുമ്പാശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

നെടുമ്പാശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി. ഒഡീഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നെടുമ്ബാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശികളായ അഷിഷ് ബോയി, ചെങ്കാല സുമന്‍ എന്നിവരാണ് പിടിയിലായത്.അങ്കമാലി-എറണാകുളം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha