സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോളിയോ വാക്സിന്‍ വിതരണം ഉടന്‍ നടത്തില്ലെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോളിയോ വാക്സിന്‍ വിതരണം ഉടന്‍ നടത്തില്ലെന്ന് ആരോഗ്യവകുപ്പ്. കോവിഡ് ബാധിതരുള്ള വീടുകളിലെ കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചകുട്ടികള്‍ക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് പൊസിറ്റിവ് ആയ കുട്ടിക്ക്, ഫലം നെഗറ്റീവ് ആയി നാല് ആഴ്ചക്ക് ശേഷം തുള്ളി മരുന്ന് നല്‍കിയാല്‍ മതി.
നിരീക്ഷണത്തിലുള്ള വ്യക്തികളുള്ള വീട്ടിലെ കുട്ടിക്ക്, നിരീക്ഷണ കാലയളവ് കഴിഞ്ഞ ശേഷം മാത്രം പോളിയോ മരുന്ന് നല്‍കിയാല്‍ മതി. കൊവിഡ് പൊസിറ്റിവ് ആയ ആളുകളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിനു ശേഷം തുള്ളി മരുന്ന് നല്‍കാമെന്നുമാണ് നിര്‍ദേശം.
"
https://www.facebook.com/Malayalivartha