പി .ജയരാജന് വനവാസം... കണ്ണൂരിലെ കരുത്തൻ പി ജയരാജനെ വനവാസത്തിന് അയക്കുന്നു കണ്ണൂരിൽ പാർട്ടിക്ക് തിരിച്ചടി

സി പി എമ്മിലെയും കണ്ണൂരിലെയും അതികായനായ പി.ജയരാജനെ രാഷ്ട്രീയ വനവാസത്തിന് അയക്കാൻ ആലോചന - വ്യക്തിപൂജാ വിവാദത്തിനു ശേഷം കണ്ണർ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടു -വടകരയിൽ മത്സരിപ്പിച്ച് പരാജയപ്പെടുത്തി.ഇപ്പോൾ കുറെക്കാലമായി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവം -വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അദ് ദേഹം തിരിച്ചുവരുമെന്ന അണികളുടെ പ്രതീക്ഷ ഇപ്പോൾ കോടതി വിധിയിലൂടെ തിരിച്ചടിയായി മാറിയിരിക്കുന്നു.
കണ്ണൂരിൽ എം.വി.ജയരാജൻ ജില്ലാ സെക്രട്ടറിയായ ശേഷം പൊതുപരിപാടികളിൽ പി.ജയരാജൻ്റെ സാന്നിധ്യം കുറവാണ്.സംസ്ഥാന സമിതി അംഗമെന്ന നിലയിൽ കണ്ണൂരിലെ പാർട്ടി പരിപാടികൾക്ക് അദ് ദേഹം നേതൃത്വം നൽകിയിട്ട് കാലങ്ങളായി. വടകര ലോക്സഭാ മണ്ഡലത്തിലെ തോൽവിക്കു ശേഷം തലശ്ശേരി, കൂത്തുപറമ്പ് മേഖല കേന്ദ്രീകരിച്ചു മാത്രമാണ് ചെറിയ തോതിലുള്ള പ്രവർത്തനം -മുഖ്യമന്ത്രിയുടെ കേരള പര്യടന വേളയിൽ കഴിഞ്ഞ ദിവസം നായനാർ അക്കാഡമിയിൽ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പി.ജയരാജനുവേദിയിൽ ഇടം ലഭിച്ചില്ല.
ഔദ്യോഗിക പദവികൾ ഒന്നും ഇല്ലാത്ത എം- വി .ഗോവിന്ദൻ ,പി.കെ.ശ്രീമതി തുടങ്ങിയ നേതാക്കൾക്കെല്ലാം വേദിയിൽ ഇരിപ്പിടം കിട്ടിയെങ്കിലും ജയരാജൻ്റെ സ്ഥാനം ആൾക്കൂട്ടത്തിലായിരുന്നു.ജയരാജന് ആൾക്കൂട്ടത്തിൽ ഒരു സ്ഥാനം ഉള്ളതാണ് പിണറായി വിജയന് ദുഃഖം' _ ഈ സർക്കാരിൻ്റെ തുടക്കത്തിൽ ആഭ്യന്തരവകുപ്പിന് എതിരെ പയ്യന്നർ പോലീസ് സ്റ്റേഷൻ്റെ വരാന്തയിൽ കയറി പ്രസംഗിച്ചതാണു മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനിടയാക്കിയ ആദ്യ സംഭവം.
തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ജയരാജൻ്റെ പേരുണ്ടെങ്കിലും കോടതി വിധിയുടെ സാഹചര്യത്തിൽ ഇനി പരിഗണിക്കപ്പെടുമോയെന്ന് ഉറപ്പില്ല. ഇത് പിണറായി പക്ഷത്തിന് അനുകൂലമായ സാഹചര്യം ആയി കണ്ട് ആ ഹ്ലാദിക്കുകയാണ്. കതിരൂർ കേസിൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
1999 ഓഗസ്റ്റ് 25 ന് പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ് - ബി ജെ പിയിലേക്കുള്ള സി പി എം പ്രവർത്തകരുടെ ഒഴുക്ക് തടയാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു മനോജിൻ്റെ തെന്നാണ് സിബിഐ ആരോപണം.
പി.ജയരാജനോടുള്ള മുഖ്യമന്ത്രി പിണറായിയുടെ അകൽച്ചയുടെ മഞ്ഞുരുകിയിട്ടില്ല.ഇതോടെ ഫലത്തിൽ പാർട്ടിയിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ് പി.ജയരാജൻ.. അണികളിൽ നല്ല സ്വാധീനം ഉണ്ടെങ്കിലും സംഘടനാ തലത്തിൽ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് ജയരാജൻ.മുഖ്യധാരാ രാഷ്ട്രീയത്തിൽ വരാനുള്ള അവസാന സാധ്യത കൂടി
ജയരാജൻ്റെ മുമ്പിൽ അടയുകയാണോ? ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിലിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.കെ.ശ്യാമളയ്ക്കെതിരെ വിമർശനമഴിച്ചുവിട്ടതും ജയരാജനു വിനയായി. എന്തായാലും കണ്ണൂരിലെ കരുത്തനെ തളച്ചിട്ടുകയാണ് പാർട്ടി.
"https://www.facebook.com/Malayalivartha