കൂടത്തായി കൊലക്കേസ് പ്രതിയായ ജോളി ജോസഫിന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആളൂര്‍..ജോളിയുടെ മറുപടി ഇങ്ങനെ

കൂടത്തായി കൊലക്കേസ് പ്രതിയായ ജോളി ജോസഫിന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആളൂർ ..അതേസമയം അഡ്വ. ബി.എ ആളൂരിന്റെ അപേക്ഷയില്‍ കോടതി വിശദീകരണം തേടിയിരിക്കുകയാണ് . ജയില്‍ സൂപ്രണ്ടിനോടാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. ഇങ്ങനെയൊരു അപേക്ഷ നല്‍കാന്‍ ജോളി ആളൂരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നാണ് കോടതി ചോദിച്ചത്
ജോളിയുടെ സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ജയില്‍ അധികൃതരുടെ കൈവശമുണ്ടോയെന്നും കോടതി ആരാഞ്ഞു. അതേസമയം, അങ്ങനെയൊരു അപേക്ഷ ജോളി നല്‍കിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആളൂരിന്റെ അപേക്ഷ നിയമപരമല്ലെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു
ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈാര്യം ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിലാണ് ആളൂര്‍ കോടതിയെ സമീപിച്ചത്. ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നാണ് ആളൂര്‍ പറയുന്നത്.
കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതുമായ പണമാണ് ജോളിക്ക് ലഭിക്കാനുള്ളത്. വിചാരണ തടവുകാരിയായി കഴിയുന്നതിനാല്‍ പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ സാമ്പത്തിക ഇടപാട് നടത്താന്‍ അനുമതി നല്‍കണമെന്നാണ് ആളൂര്‍ തന്റെ അപേക്ഷ നല്‍കിയിരിക്കുന്നത്.
സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജയില്‍ ജീവനക്കാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നും ആളൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോളി പറയുന്ന കാര്യങ്ങള്‍ പോലീസ് അറിയുന്നുണ്ടെന്നാണ് ആളൂരിന്റെ പരാതി.
സിനിമാ കഥകളെ വെല്ലുന്ന രീതിയിലാണ് കൂടത്തായിയില്‍ കൊലപാതക പരമ്പര അരങ്ങേറിയത്. 2002 മുതല്‍ 2016 വരെയുള്ള 14 വര്‍ഷങ്ങളിലായി ഒരു കുടുംബത്തിലെ ആറു പേര്‍ ഒരേ രീതിയിൽ മരിച്ചു. അവസാന മരണം സംഭവിച്ച് പിന്നെയും മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊലപാതക പരമ്പരയില്‍ അന്വേഷണം നടക്കുന്നതും മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.
2002 ഓഗസ്റ്റ് 22 നാണ് ആദ്യ മരണം . റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യയും അധ്യാപികയുമായ അന്നമ്മയാണ് മരിച്ചത്. 2008 ഓഗസ്റ്റ് 26 നായിരുന്നു രണ്ടാമത്തെ മരണം. ഗൃഹനാഥനായ ടോം തോമസായിരുന്നു മരിച്ചത്. അന്നമ്മ മരിച്ചതിനു സമാനമായ സാഹചര്യമായിരുന്നു ഇതും.
മൂന്നാമത്തെ മരണം സംഭവിക്കുന്നത് 2011 ലാണ്. ടോം തോമസിന്റെയും അന്നമ്മയുടെയും മൂത്ത മകനായ റോയ് തോമസ് (40) 2011 സെപ്റ്റംബര്‍ 30 ന് മരിക്കുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച റോയ് തോമസ് അന്നേ ദിവസം തന്നെ മരിച്ചു.
പിന്നീട് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൃഹനാഥയായ അന്നമ്മയുടെ സഹോദരന്‍ മാത്യുവിന്റേതാണ്. മഞ്ചാടിയില്‍ കുടുംബാംഗമാണ് മാത്യു. 2014 ഏപ്രില്‍ 24 നായിരുന്നു മാത്യുവിന്റെ മരണം.
വീണ്ടും ഈ കുടുംബത്തില്‍ രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പൊന്നാമറ്റം ടോം തോമസിന്റെ സഹോദരന്‍ സഖറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ ഫിലിയും മകള്‍ അല്‍ഫൈനും രണ്ട് വര്‍ഷത്തെ വ്യത്യാസത്തില്‍ മരിച്ചു. 2014 മേയ് മൂന്നിനാണ് ഷാജുവിന്റെ മകള്‍ അല്‍ഫൈന്‍ മരിക്കുന്നത്. ഇതിനു പിന്നാലെ 2016 ജനുവരി 11 ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.
2011 സെപ്റ്റംബര്‍ 30 ന് മരിച്ച റോയ് തോമസിന്റെ ഭാര്യ ജോളിയും ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവും പിന്നീട് വിവാഹിതരായി. ഭാര്യ ഫിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഷാജു ജോളിയെ വിവാഹം ചെയ്യുന്നത്. ഇത് സംശയങ്ങള്‍ക്ക് കാരണമായി.
മരിച്ച റോയ് തോമസിന്റെ ഇളയ സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചായിരുന്നു റോജോ പരാതി നല്‍കിയത്. പിന്നീട് കല്ലറകള്‍ തുറന്ന് ഫൊറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിച്ചു. മരിച്ചവരുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ കൊലപാതക പരമ്പരയില്‍ വഴിത്തിരിവുണ്ടാവുകയായിരുന്നു
ജോളി വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതിയുണ്ടായിരുന്നു. മരണങ്ങളെല്ലാം കൊലപാതകമാണെന്നു വ്യക്തമായതോടെ പൊലീസ് ജോളിയെ കസ്റ്റഡിയിലെടുത്തു. മരണങ്ങളുമായി ജോളിക്ക് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നു. സയനൈഡ് നല്‍കിയാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. കൊലപാതകങ്ങളെല്ലാം ചെയ്‌തത് ഒറ്റയ്ക്കാണെന്നു ജോളി സമ്മതിച്ചു. മറ്റാരുടെയും പേര് ജോളി പൊലീസിനോട് പറഞ്ഞിട്ടില്ല.
ഇപ്പോൾ ഈ സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അനുമതിയാണ് ആളൂർ ആവശ്യപ്പെട്ടിരിക്കുന്നത്
https://www.facebook.com/Malayalivartha