കേരളത്തിന് അധിക വായ്പയെടുക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലത്തിന്റെ അനുമതി

സംസ്ഥാനത്തിന് അധികമായി 2,261 കോടി രൂപ അധിക വായ്പയെടുക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലത്തിന്റെ അനുമതി. ബിസിനസ് നടത്തിപ്പ് എളുപ്പമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിഷ്കരണങ്ങളുടെ ഭാഗമാണ് ഈ അധികവായ്പയ്ക്കുള്ള അനുമതി. കേന്ദ്രം അധികമായി വായ്പയെടുക്കാന്‍ അനുവദിച്ച രാജ്യത്തെ എട്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇതോടെ കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്ക് ഉയരും. ആന്ധ്ര, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്, ത്മിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നേരത്തെ അധികവായ്പയ്ക്കുള്ള പച്ചക്കൊടി ലഭിച്ചത്. ഈ സംസ്ഥാനങ്ങള്ക്കൊട്ടാകെ 2,31,149 കോടിയാണ് അധികവായ്പ അനുവദിച്ചത്. രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്ന പ്രധാന സൂചകമാണ് ബിസിനസ്സ് സൗഹൃദ പരിഷ്ക്കാരങ്ങള്‍. ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സംസ്ഥാനങ്ങുടെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് കാരണമാകും.
https://www.facebook.com/Malayalivartha