ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് ഉമ്മന്‍ ചാണ്ടിക്ക് പുതിയ പദവി നല്‍കിയത്; താമരയില്‍ വോട്ട് ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും കഴിവെന്നും എ.വിജയരാഘവന്
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് ഉമ്മന്‍ ചാണ്ടിക്ക് പുതിയ പദവി നല്‍കിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്.താമരയില്‍ വോട്ട് ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും കഴിവെന്നും എ.വിജയരാഘവന് കളമശേരിയില്‍ പറഞ്ഞു.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പത്തുപേരടങ്ങുന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ. മുരളീധരന്, വി.എം സുധീരന്, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്, ശശി തരൂര്‍ എന്നിവര്‍ അടങ്ങുന്നതാണ് സമിതി.
https://www.facebook.com/Malayalivartha