ചെന്നിത്തലയെ കാണാനില്ല... 5 വര്‍ഷത്തോളം സ്ഥാനമാനങ്ങള്‍ വേണ്ടെന്നു പറഞ്ഞു നടന്ന ഉമ്മന്‍ചാണ്ടി അവസാനം മുഖ്യമന്ത്രി കുപ്പായത്തിനായി ചെന്നിത്തലയെ വെട്ടിയപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; മോദിക്കും ഷായ്ക്കും നന്ദി അറിയിച്ച് ജി. സുകുമാരന്‍ നായര്‍ അയച്ച കത്ത് വൈറലാകുമ്പോള്‍ നേട്ടം കൊയ്യാനുറച്ച് ബിജെപി

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കാനിരിക്കെ വന്‍ മാറ്റങ്ങളാണ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരിക്കുന്നത്. 5 വര്‍ഷത്തോളം സ്ഥാനമാനങ്ങള്‍ വേണ്ടെന്നു പറഞ്ഞു നടന്ന ഉമ്മന്‍ചാണ്ടി അവസാനം മുഖ്യമന്ത്രി കുപ്പായത്തിനായി ചെന്നിത്തലയെ വെട്ടിയിരിക്കുകയാണ്. ഇതോടെ എന്‍എസ്എസ് കോണ്‍ഗ്രസില്‍ നിന്നും അകലുകയാണ്. പഴയ ന്യൂനപക്ഷ പ്രീണനം വീണ്ടും ശക്തിപ്രാപിക്കുകയാണ്. അതിനിടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മനസ് മാറിയെന്ന പ്രചാരണവും നടക്കുന്നുണ്ട്.
മന്നം ജയന്തിക്ക് ആശംസ അര്‍പ്പിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ,ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ട്വീറ്റിന് നന്ദി അറിയിച്ച് ജി. സുകുമാരന്‍ നായര്‍ ഇരുവര്‍ക്കും കത്തയച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സമദൂര നിലപാടില്‍ എന്‍.എസ്.എസ് ഉറച്ചു നില്‍ക്കുന്നതിനിടയിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് തങ്ങള്‍ക്കനുകൂലമാക്കാനാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. മറ്റു നേതാക്കളും വ്യാപകമായി പ്രചരിപ്പിച്ചു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതിനിടെ, ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ധ്യക്ഷനാക്കിയതില്‍ എന്‍.എസ്.എസിന് അതൃപ്തിയുണ്ടെന്നും, അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ബി.ജെ.പി. എന്‍.എസ്.എസ് നേതൃത്വം ബി.ജെ.പി നേതാക്കളുടെ നീക്കത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മന്നത്ത് പത്മനാഭന്റെ 144ാം ജന്മദിനമായിരുന്ന ജനുവരി രണ്ടിനാണ് ആശംസയറിയിച്ച് നരേന്ദ്ര മോദിയും, അമിത് ഷായും ട്വീറ്റ് ചെയ്തത്. സാമൂഹിക സാംസ്‌കാരിക രംഗത്ത് സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ സംഭാവനകളെ പ്രകീര്‍ത്തിച്ച ട്വീറ്റിന് നന്ദി അറിയിച്ചായിരുന്നു ജി. സുകുമാരന്‍ നായരുടെ കത്ത്. എന്‍.എസ്. എസ് ബി.ജെ.പിയോട് അടുക്കുന്നതിന്റെ സൂചനയാണിതെന്നാണ് ബിജെപിയുടെ വാദം. ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി മന്നം ജയന്തിക്ക് ആശംസ അറിയിച്ചതെന്നും, ഇത് വഴി നായര്‍ സമുദായത്തിന്റെ മഹത്വം ദേശീയതലത്തില്‍ പ്രചരിപ്പിക്കാനായെന്നുമുള്ള, എന്‍.എസ്.എസ് മുഖപത്രമായ സര്‍വീസിലെ ലേഖനവും ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എന്‍ എസ് എസിനെ ഒപ്പംകൂട്ടാന്‍ ബിജെപി നീക്കം തുടങ്ങി. മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും എന്‍ എസ് എസ് നന്ദി പ്രകടിപ്പിച്ചതിനെ സമര്‍ത്ഥമായി ഉപയോഗിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. മുഖപത്രമായ സര്‍വ്വീസിലെ എന്‍എസ്എസിന്റെ ലേഖനം കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റായി ഇട്ടതിലൂടെയാണ് ബി ജെ പിയുടെ മനസിലിരുപ്പ് വ്യക്തമായത്.
ശബരിമല പ്രശ്‌നത്തോടെ നായര്‍ സമുദായത്തിലെ കൂടുതല്‍പ്പേര്‍ ബി ജെ പിയോട് അടുത്തിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ധ്യക്ഷനായി നിശ്ചയിച്ച കോണ്‍ഗ്രസിന്റെ തീരുമാനം എന്‍ എസ് എസുമായി അടുക്കാനുളള നീക്കം കൂടുതല്‍ സുഗമമാക്കുമെന്നാണ് ബി ജെ പി കരുതുന്നത്. എന്‍ എസ് എസിനെ തങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായി മറ്റുചില നീക്കങ്ങളും ബി ജെ പി അണിയറയില്‍ ഒരുക്കുന്നുണ്ട്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തുകയാണെങ്കില്‍ മന്നം സമാധിയില്‍ അദ്ദേഹത്തെക്കൊണ്ട് പുഷ്പാര്‍ച്ചന നടത്തിപ്പിക്കാനുളള ആലോചനയാണ് ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ മോദി കേരളത്തിലെത്തുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
അതേസമയം സമദൂര നിലപാടില്‍ നിന്ന് മാറ്റമില്ലെന്നാണ് സുകുമാരന്‍ നായരുടെ നിലപാട്. തിരഞ്ഞെടുപ്പിനോട് കൂടുതല്‍ അടുക്കുമ്പോള്‍ മറിച്ചെന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍.
https://www.facebook.com/Malayalivartha


























