ആറുമാസത്തിനകം എ-ടിയാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.... സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ കരാര്‍ പൂര്‍ത്തിയായി..... അടുത്ത 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും അദാനി ഗ്രൂപ്പിനു കൈമാറി

ആറുമാസത്തിനകം എ-ടിയാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ കരാര്‍ പൂര്‍ത്തിയായി. അടുത്ത 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും അദാനി ഗ്രൂപ്പിനു കൈമാറിക്കൊണ്ടുള്ള കരാര്‍ ചൊവ്വാഴ്ച അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് വിമാനത്താവളം കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിനു കൈമാറുന്നത്. എതിര്‍ത്തുള്ള ഹര്‍ജിയുമായി സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
അദാനി ഗ്രൂപ്പിനു നല്‍കേണ്ട സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് (വിമാനത്താവള നടത്തിപ്പിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത്) സംസ്ഥാനം ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇതു നല്‍കിയില്ലെങ്കില്‍ നിയമവഴിയിലൂടെ പരിഹാരം കാണാനായിരിക്കും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശ്രമം.
"
https://www.facebook.com/Malayalivartha


























