തേരാളി മാറിയാല്‍ നന്നാകുമോ? രക്ഷകന്‍ ചമഞ്ഞ് ആന്റെണി വരുന്നത് എന്തിന്? ചെന്നിത്തല നായര്‍ക്ക് തിരിച്ചടി പിണറായിക്ക് എതിരെ കോണ്‍ഗ്രസ് മത്സരിക്കില്ല

ഉമ്മൻ ചാണ്ടി തേരാളി ആയാൽ എല്ലാം ആയോ? അത് തെറ്റായ ധാരണയാണ്.തിരുത്തേണ്ട കാര്യങ്ങൾ ഹൈക്കമൻഡ് കാണാതെ പോയി. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാൻ പരമ്പരാഗത വോട്ടു ബാങ്ക് വീണ്ടെടുക്കുകയെന്ന ലക്ഷ്യവുമായി മുന്നിൽ നിർത്തിയാണല്ലോ കോൺഗ്രസ് സന്നാഹം' ചെന്നിത്തല നായരെ മാറ്റി നിർത്തിയാൽ ന്യൂനപക്ഷ വോട്ട് സമാഹരിക്കാനും അത് പോലെ കോൺഗ്രസ്സിൽ മറ്റ് ആരെക്കാളും ജനകീയനും ആയതു കൊണ്ട് വോട്ട്നേടാനും കഴിയും എന്നാണ് വിശ്വാസം -
ലീഗിൻ്റെയും ആർ എസ് പിയുടെയും ആഗ്രഹവും അതായിരുന്നു. ലീഗും ആർ എസ് പിയും ചെന്നിത്തലയെ മുൻനിർത്തിയുള്ള പോരാട്ടത്തിന് യോജിപ്പ് ഇല്ലായിരുന്നു. ഇനി എങ്ങാനും അധികാരം കിട്ടിയാൽ ചെന്നിത്തലയുടെ കീഴിൽ മന്ത്രിയാകാൻ മുതിർന്ന ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയെ കിട്ടില്ല.
പലരും ഇതിനിടയക്ക് പറഞ്ഞു ഉമ്മൻ ചാണ്ടി വരുന്നു. അത് കൊണ്ട് പിണറായിക്ക് ഭയം ആയി എന്ന് - എന്തിന്? കോൺഗ്രസ്സിൽ നേതൃത്വം മാറിയിട്ടും കാര്യമില്ല - അതിലെ ഗ്രൂപ്പ് പോര് അവസാനിക്കണം'- ഇപ്പോൾത്തന്നെ കെ.മുരളീധരരൻ എം.പി. പറഞ്ഞു കഴിഞ്ഞു - ഞാൻ വടകര പാർലമെൻറ് മണ്ഡലത്തിൽ മാത്രമേ പ്രവർത്തിക്കൂ എന്ന് .ഇതാണ് കോൺഗ്രസ്സ് പാർട്ടി. പിന്നെ കുറെ കടൽ കിഴവന്മാർ മത്സരിക്കാനായി വേഷം കെട്ടി തയ്യാറെടുത്തിരിക്കുന്നു. കെ.വി.തോമസ് ദാ 2019 ൽ ലോക്സഭാ സീറ്റ് കിട്ടാതെ പാർട്ടി യുമായി ഇടഞ്ഞു. ഒടുവിൽ എൽ ഡി എഫിലേക്ക് പോകും എന്നുവരെയായി.
പല പദവികളും കിട്ടാൻ വിലപേശി. ഇപ്പോൾ ദാ ആവിലപേശലിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ് - സോണിയാ ഗാന്ധിയുടെ ഗുഡ് ബുക്കിൽ നിന്ന് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ട് വരാനുള്ള നിർദ്ദേശവും ഹൈക്കമാൻഡ് മരവിപ്പിച്ചിരിക്കുകയാണ്. കെ.വി.തോമസ് മാത്രമല്ല കോൺഗ്രസ്സിൽ ഇങ്ങനെ വിലപേശി നിൽക്കുന്നത് -ഇത്തരത്തിൽ ശക്തമായ താക്കീത് കടൽ കിഴവന്മാർക്ക് നൽകണം - പാർട്ടിയെ ശുദ്ധീകരിക്കണം.
ചെറുപ്പക്കാരുടെ ഒരു നിര വളർത്തി കൊണ്ടുവരാൻ കഴിയണം. ഏതെങ്കിലും ഒരു ചെറുപ്പക്കാരൻ കോൺഗ്രസ്സിൽ വളർന്നു വരുന്നു എന്നു കണ്ടാൽ ഗ്രൂപ്പ് കളിച്ച് അവൻ്റെ ഇമേജ് നശിപ്പിക്കും. അവനെ പാർട്ടിയിൽ നാറ്റിക്കും അതാണ് കോൺഗ്രസ്സ് എന്ന പ്രസ്ഥാനം. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് എത്ര ശതമാനം സീറ്റ് ഉണ്ടെന്ന് പോലും ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ഒരു നിരയെ വാർത്തെടുക്കണം എന്ന് കോൺഗ്രസ്സ് പാർട്ടിക്കില്ല.
യുവനിരയെ മുന്നോട്ട് കൊണ്ടുവന്ന് അവരുടെ ഇമേജ് പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരുന്നത് എങ്ങനെ എന്ന് കോൺഗ്രസ്സുകാർ കണ്ടു പഠിക്കൂ - CPM - നെ നോക്കി.തിരുവനന്തപുരത്തിന് മേയർ ആയിരുന്ന വി.കെ.പ്രശാന്തിനെ മേയർ ബ്രോ എന്നെല്ലാം വിശേഷിപ്പിച്ച് അവരുടെ കഴിവുകൾ ജനമദ്ധ്യത്തിൽ പ്രകടിപ്പിച്ച് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കൊണ്ടു വന്നില്ലേ?_ അതിൻ്റെ ഫലവും കിട്ടി. വട്ടിയൂർക്കാവ് മണ്ഡലം നല്ല ഭൂരിപക്ഷത്തിൽ പിടിച്ചടക്കിയില്ലേ?'വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർമാർ വ്യക്തികളുടെ കഴിവിന് പ്രാധാന്യം കൊടുക്കുന്നവരാണ്. അവിടെ ജാതി രാഷ്ട്രീയം കളിക്കില്ല. സി പി എം ൻ്റെ അടുത്ത തന്ത്രം കണ്ടില്ലേ?_ തിരു.ഏറ്റവും പ്രായം മേയർ ആര്യ _ ഈ മേയറിൻ്റെ കഴിവുകൾ ജനമദ്ധ്യത്തിൽ കൊണ്ടുവന്ന് 2026-ൽ നേമം മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് നീക്കം. ഇത്തവണത്തെ മത്സരത്തിന് നേമം മണ്ഡലത്തിൽ ആര്യയെ പ്രചരണത്തിന് ഇറക്കും. നേമം മണ്ഡലത്തിൽ ആണ് ആര്യ_ അത്രത്തോളം പാർട്ടി ദീർഘവീക്ഷണത്തോടുകൂടിയാണ് പ്രവർത്തനം നടത്തുന്നത്. കോർപ്പറേഷൻ വാർഡിൽ നിലവിലുണ്ടായിരുന്ന സീറ്റ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് പോലും പാർട്ടി അന്വേഷണം നടത്തുകയും പ്രവർത്തിക്കാത്തവർക്ക് എതിരെ നടപടിയും തുടങ്ങി. 2015ൽ 21 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസ്സ് പത്ത് സീറ്റിൽ എത്തിയിട്ട് ഒരു അന്വേഷണമോ വിലയിരുത്ത ലോ ഇല്ല - ഇതാണ് കോൺഗ്രസ്സ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണം.
സി പി എമ്മിൽ മുതിർന്നവർ മത്സരിക്കുമ്പോൾ അവരുടെ കഴിവിൻ്റെ നേർക്ക് നേർ വരാൻ പോലും ആരും ഇല്ല - ധർമ്മടത്ത് പിണറായി വിജയന് എതിരെ മത്സരിക്കാൻ ഇല്ലെന്ന് 2016ൽ മത്സരിച്ച മമ്പറം ദിവാകരൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. കെ.കെ.ശൈലജ വീണ്ടും മത്സരി'ക്കുമ്പോൾ ആരോഗ്യരംഗത്തെ മികവിൽ കേരളം വോട്ടു ചെയ്യും - കോൺഗ്രസ്സിൽ നിന്ന് ആരാണ് ഒരു ആരോഗ്യമന്ത്രിയെ കാണിക്കാൻ പറ്റുക. വി.എസ്.ശിവകുമാർ അല്ലേ ഉള്ളൂ. കെ.എസ്.യു.പ്രവർത്തകനായി വന്ന ഡോ.എസ്.എസ്.ലാലിനെ നിങ്ങൾ ഉയർത്തിക്കൊണ്ടു വരൂ.
അങ്ങനെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ഏതാനും സീറ്റുകൾ മാറ്റിവെയ്ക്കുക - ഉമ്മൻ ചാണ്ടിയെ തേരാളിയാക്കി തൊപ്പി വെച്ച് ഒരാൾ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നല്ലോ - തോറ്റ് തൊപ്പിയിട്ടത് ആണെന്ന് തോന്നുന്നു - ഞാനാണ് രക്ഷകൻ - അവസാന വാക്ക് എന്നെല്ലാം പറഞ്ഞ് നിൽക്കുന്ന ഏ.കെ.ആൻ്റണി-അദ് ദേഹവും കേരളത്തിലെ കാര്യങ്ങൾ നോക്കാൻ വരുന്നുണ്ടെന്ന്. നോക്കാൻ വരുന്നത് എല്ലാം കൊള്ളാം -വന്ന് കഴിഞ്ഞ് ആ തൊപ്പിക്കാരൻ മുഖ്യമന്ത്രി ആകാതെ നോക്കുന്നത് നല്ലതായിരിക്കും. കാരണം ബുദ്ധിപരമായി നന്നായി രാഷ്ട്രീയം കളിക്കും.ചെന്നിത്തല നായർക്ക് പിന്നെ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു.
കേരളത്തിലെ പ്രതിപക്ഷ നേതാവ് ആയി ഇരിക്കണം എന്ന് മാത്രം. അത് നടന്നു. അടുത്ത തവണ അതിന് പോലും കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും ചെന്നിത്തല രമേശൻ നായരെ നിങ്ങൾക്ക് കാലം നൽകിയ തിരിച്ചടിയാണ്. കുത്തഴിഞ്ഞ ഈ സംഘടന സ്ഥാപിത താൽപര്യക്കാരുടെ ത് മാത്രമാണ്. അത് കൊണ്ട് തേരാളി മാറിയിട്ട് കാര്യമില്ല.യോദ് ക്കാൾ കടൽ കിഴവന്മാർ അല്ല വേണ്ടത്.ഇന്ത്യയിൽ വംശനം ശത്തിൻ്റെ ഭീഷണിയിലാണല്ലോ കോൺഗ്രസ്
https://www.facebook.com/Malayalivartha


























