കടപ്രയില്‍ കെ.എസ്.ആര്‍.ടി.സി.ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു... സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കടപ്രയില്‍ കെ.എസ്.ആര്‍.ടി.സി.ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു... ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹരിപ്പാട് ചേപ്പാട് വടോളില്‍ വീട്ടില്‍ മനോഹരന്‍ (36) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കടപ്ര ജങ്ഷന് സമീപമായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്. മാവേലിക്കര ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി.ബസായിരുന്നു മനോഹരന്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ചത്.എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ സ്‌കൂട്ടര്‍ ബസിനടിയില്‍പ്പെടുകയും മനോഹരന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു .
"
https://www.facebook.com/Malayalivartha


























