കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കേസിൽ പ്രതിയായ അമ്മ

കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു കടയ്ക്കാവൂരിൽ നിന്നും പുറത്ത് വന്ന വാർത്തയും അതിന്റെ സത്യാവസ്ഥയും. അമ്മ മകനെ പീഡിപ്പിച്ചു എന്ന വാർത്ത വളരെയധികം മരവിപ്പോടെ ആയിരുന്നു കേരളക്കര കേട്ടത്. എന്നാൽ ഒട്ടും വൈകാതെ തന്നെ അതൊരു കള്ളക്കേസ് ആയിരുന്നു എന്ന് അറിയുകയും ചെയ്തു.. ഇപ്പോഴിതാ ഈ വിഷയത്തിൽ വളരെ വൈകാരികമായ പ്രതികരണവുമായി മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കേസിൽ പ്രതിയായ അമ്മ.പറഞ്ഞു..മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും തന്നോടുള്ള വിരോധം തീർക്കാൻ ഭർത്താവ് മകനെ കരുവാക്കിയതാണെന്നും ജാമ്യാപേക്ഷയിൽ പ്രതി വ്യക്തമാക്കി.
1 3 വയസ്സുകാരനായ മകനെ പീഡിപ്പി.ച്ചെന്ന കേസിൽ അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന വ്യക്തമായ സൂചനകൾ അന്വേഷണത്തിൽ ലഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം സർക്കാർ കേസ് ഡയറി ഹാജരാക്കി. അമ്മ നൽകിയ ജാമ്യാപേക്ഷയാണു ഹൈക്കോടതി പരിഗണിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) 10 ദിവസം ഹോസ്റ്റലിൽ താമസിപ്പിച്ചു വിദഗ്ധ കൗൺസലിങ് നടത്തിയതിനു ശേഷമാണു കുട്ടി പറയുന്നതു ശരിയാണെന്നു കണ്ടെത്തിയതെന്നും തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിനു റഫർ ചെയ്തതെന്നും സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഹൈക്കോടതിയെ അറിയിച്ചു.കുട്ടിക്ക് പ്രതി പ്രത്യേക മരുന്നു നൽകിയിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. മരുന്നു പിന്നീടു കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവയിൽ നിന്ന് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha


























