Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

കസ്റ്റംസ് പ്രോട്ടോകോള്‍ ഓഫീസറോട് കാട്ടിയത് ഇനി ആവര്‍ത്തിക്കരുത്; കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്ത് അയച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം; കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേര് എടുത്ത് പറഞ്ഞ് കത്ത്; നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ മറുപടി

20 JANUARY 2021 12:23 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന അസിസ്റ്റന്റെ് പ്രോട്ടോകോള്‍ ഓഫിസര്‍ ഹരികൃഷ്ണന് കസ്റ്റംസില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ജനുവരി 11ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്കു കത്തെഴുതിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരുവിവരവും കത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സംഭവത്തില്‍ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം ഇനിയും ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫിസറായ ഹരികൃഷ്ണന് കസ്റ്റംസ് സമന്‍സ് അയച്ചതിനെത്തുടര്‍ന്ന് ജനുവരി 5ന് എറണാകുളത്തുള്ള കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ ഹാജരായി. മടങ്ങിവന്നശേഷം, തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കി. തീരെ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതായി അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

ഹാജരായ അവസരത്തില്‍ ചില പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുകയും അതിനു തയാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നിയമവിരുദ്ധവും അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതായതിനാല്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (4 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (5 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (5 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (5 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (5 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (6 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (6 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (6 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (6 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (6 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (6 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (6 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (6 hours ago)

Malayali Vartha Recommends