Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

അങ്ങനെ വിടാന്‍ ഉദ്ദേശമില്ല... അണികളെ ഞെട്ടിപ്പിച്ച് മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രന്‍; പ്രചാരണത്തില്‍ ശ്രദ്ധിക്കാനെന്ന് വിശദീകരണം വരുമ്പോഴും കെ. സുരേന്ദ്രന്‍ നിയമസഭയിലെത്തണമെന്ന് ഉറപ്പിച്ച് കേന്ദ്ര നേതൃത്വവും അണികളും; നിര്‍ണായക തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ നീക്കമെന്തന്നറിയാതെ അണികള്‍

23 JANUARY 2021 12:06 PM IST
മലയാളി വാര്‍ത്ത

ബിജെപി അണികളെ നിരാശരാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ അണികളെ ഞെട്ടിക്കുന്ന തിരുമാനമാണ് കെ. സുരേന്ദ്രന്‍ എടുത്തത്. കഴിഞ്ഞ ശബരിമല സീസണോടെ ഉദിച്ചുയര്‍ന്ന കെ. സുരേന്ദ്രന്‍ വളരെ വേഗമാണ് ബിജെപിയുടെ അമരത്ത് എത്തിയത്. ബിജെപിയെ നയിക്കുന്നതോടൊപ്പം നിയമസഭയിലും സുരേന്ദ്രന്‍ എത്തണമെന്നാണ് അണികള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ ബിജെപിയെ സംബന്ധിച്ച് ഇതിലും അനുകൂല സമയമില്ല. അതിനിടെയാണ് സുരേന്ദ്രന്റെ മനംമാറ്റം.



നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങാതെ പ്രചാരണത്തില്‍ ശ്രദ്ധിക്കാനാണ് കെ. സുരേന്ദ്രന്‍ ശ്രമിക്കുന്നത്. താന്‍ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

 

 

ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയില്‍ സാധാരണ കീഴ്‌വഴക്കം.


കേന്ദ്രമന്ത്രി വി. മുരളീധരന്‍, നടന്‍ സുരേഷ്മ ഗോപി, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ ഉള്‍പ്പെടെ നേതൃനിര മത്സരിക്കാനിറങ്ങുമ്പോള്‍ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാല്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാകില്ലെന്നാണു സുരേന്ദ്രന്റെ നിലപാട്. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രന്‍ മത്സരിക്കാനിടയുണ്ടായിരുന്നത്.



ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്നു പാര്‍ട്ടി കരുതുന്ന 30 മണ്ഡലങ്ങളില്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ച ഏജന്‍സിയുടെ 2 ഘട്ടം സര്‍വേ പൂര്‍ത്തിയായി. സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ദേശവുമായി സര്‍വേ റിപ്പോര്‍ട്ട് ഈയാഴ്ച ദേശീയ നേതൃത്വത്തിനു നല്‍കും. ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകും. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഈ മാസം അവസാനമെത്തും. ഫെബ്രുവരി ആദ്യ വാരം ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും എത്തും.


കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയില്‍ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകന്‍ ആയി 1970ല്‍ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്.

ഭാരതീയ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയ സമരങ്ങള്‍ വഴി 2003 മുതല്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു.


2018 നവംബര്‍ 17 ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ആറസ്റ്റ് ചെയ്യ്തത് വലിയ വിവാദമായി. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ ആറസ്റ്റ് എന്നാണ് പോലീസ് വ്യാഖ്വാനിച്ചത്. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും കൂടെയായ സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.

 

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവധിച്ചത്. അത് സുരേന്ദ്രന്റെ വളര്‍ച്ചയ്ക്ക് കാരണമായി. 2020 ഫെബ്രുവരി 15ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിയമിച്ചു. പിന്നയെങ്ങോട്ട് സുരേന്ദ്രന്റെ പ്രതാപമായിരുന്നു. ഇനി വരാനിരിക്കുന്നത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. നിയമസഭയില്‍ വലിയ നേട്ടം കൈവരിച്ചില്ലെങ്കില്‍ സുരേന്ദ്രനും നിര്‍ണായകമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ ശക്തമാകുന്നു...  (5 minutes ago)

വിവാഹത്തിന് തൊട്ടടുത്ത ദിവസം നവവരനെ തേടി പീഡന പരാതിയുമായി കാമുകി എത്തി  (4 hours ago)

മലപ്പുറത്ത് 2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

തിരുനെല്ലി സ്‌കൂളിലെ അനാസ്ഥയില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി  (5 hours ago)

ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതിയുമായി യുവതി  (5 hours ago)

റാപ്പര്‍ വേടനെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചന കണ്ടെത്താനായില്ലെന്ന് പൊലീസ്  (5 hours ago)

ഒക്ടോബറിലെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍ വിതരണം ചെയ്യും  (5 hours ago)

ഞങ്ങളെ വെറുതെ വിടൂ; കുറിപ്പുമായി സായ്കുമാറിന്റെ മകള്‍  (5 hours ago)

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ദുബായില്‍ 18കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം: റിയ ചക്രവര്‍ത്തിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട്  (6 hours ago)

പാമ്പ് കടിയേറ്റ വിവരം പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാതെ പിതാവ്: പതിനൊന്നുകാരന് ദാരുണാന്ത്യം  (6 hours ago)

ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ കുഴിച്ചിട്ട് ഭര്‍ത്താവ്  (6 hours ago)

തന്നെ മര്‍ദിച്ച പൊലീസുകാരന്റെ വിവരങ്ങള്‍ പങ്കുവച്ച് ഷാഫി പറമ്പില്‍  (6 hours ago)

നവജാത ശിശുവിന് നല്‍കിയ കുത്തിവെപ്പില്‍ പിഴവ് : കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാല്‍ കൈ മുറിച്ചുമാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച 'ഐഎന്‍എസ് മാഹി' നാവികസേനയ്ക്ക് കൈമാറി  (7 hours ago)

Malayali Vartha Recommends