ബജറ്റ് ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാർ; എംപിമാര്‍ക്കും സാധരണ ജനങ്ങള്‍ക്കും ബജറ്റിന്റെ വിശദാംശങ്ങള്‍ അനായാസം പരിശോധിക്കാവുന്ന ആപ്ലിക്കേൻ വികസിപ്പിച്ചത് എന്‍ഐസി; ഇംഗ്ലീഷ് , ഹിന്ദി ഭാഷകളില്‍ ബജറ്റിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും

കേന്ദ്ര ബജറ്റ് രേഖകളുടെ അച്ചടിക്ക് മുന്നോടിയായുള്ള ഹല്‍വ ചടങ്ങില്‍ ബജറ്റ് ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഇത്തവണ ഡിജിറ്റല്‍ ബജറ്റ് തയാറാക്കുന്നതിന്റെ ഭാഗമായാണ് യൂണിയന് ബജറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്, സഹമന്ത്രി അനുരാഗ് താക്കൂര്‍, ധനമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹല്‍വ ചടങ്ങില്‍ പങ്കെടുത്തു.
എംപിമാര്‍ക്കും സാധരണ ജനങ്ങള്‍ക്കും ബജറ്റിന്റെ വിശദാംശങ്ങള്‍ അനായാസം പരിശോധിക്കാവുന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയിട്ടുളളത്. ഇംഗ്ലീഷ് , ഹിന്ദി ഭാഷകളില്‍ ബജറ്റിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും. ധനകാര്യ വകുപ്പിന്റെ (ഡിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
1947 ന് ശേഷം ആദ്യമായാണ് കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്നും (www.indiabudget.gov.in) അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ ബജറ്റ് അവതരണം പൂര്‍ത്തിയാകുമ്ബോള്‍ പൂര്‍ണ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha


























