ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതോടൊപ്പം തന്നെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി നടത്തിയ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. യുദ്ധത്തിന്റെ പുതിയ ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ പല രാജ്യങ്ങളിലും എണ്ണവില ഉയരുകയും ഓഹരി വിപണികള്‍ ഇടിഞ്ഞു വീഴുകയും ചെയ്തു. ടെഹ്‌റാനില്‍ ശക്തമായി ആക്രമണം ഇസ്രയേല്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























