യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎംബിജെപി അവിശുദ്ധ കൂട്ടുകെട്ട്; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കച്ചവടമെന്ന് രമേശ് ചെന്നിത്തല

സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാടും ഏറ്റുമാനൂരും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വരുത്തിയ മാറ്റങ്ങളും ട്വന്റി20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകര്‍ക്കാന്‍ മോദിയും അമിത് ഷായും പിണറായി വിജയനും ചേര്‍ന്നുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ബിജെപിക്ക് ചെയുന്ന വോട്ട് പിണറായിയെ സഹായിക്കാന്‍ ആണെന്നും ശബരിമല വിഷയത്തില്‍ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്ന് പുറമെ പറയുമ്പോഴും, ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന പഴയ സത്യവാങ്മൂലത്തില്‍ തന്നെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറച്ചുനില്‍ക്കുന്നത് ഭക്തരോടുള്ള പരസ്യമായ വഞ്ചനയാണ് എന്നും വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തുമ്പോള്‍ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം എന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha
























