അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി

അടൂര്‍ സഹകരണബാങ്കില്‍ വന്‍ ക്രമക്കേടുകളെന്ന് ബാങ്ക് പ്രസിഡന്റ് . മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ആര്‍ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയും അടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ പൊന്‍താമര പിള്ളയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
സിപിഎം നേതാക്കളായ ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്നാണ് ക്രമക്കേട് നടത്തിയത് എന്നും 75 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തി എന്നും അവര്‍ വെളിപ്പെടുത്തി. ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ വയ്യാത്തതുകൊണ്ട് രാജിവയ്ക്കുന്നുവെന്നും പൊന്‍താമര പിള്ള പറഞ്ഞു
https://www.facebook.com/Malayalivartha























