Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

സത്യം പുറത്ത് വരണം, തനിക്കെതിരെ കള്ളക്കേസ് ചുമത്തി.. കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ അമ്മ; 2019യില്‍ ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി പോലീസ് സ്വീകരിച്ചില്ല; ഭര്‍ത്താവ് നേരത്തെയും മകനെ ഭീഷണിപ്പെടുത്തിയിരുന്നു; ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ പോലീസ് ചെയ്തത്; മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് അമ്മ

24 JANUARY 2021 11:40 AM IST
മലയാളി വാര്‍ത്ത

കേരളം ചര്‍ച്ചചെയ്ത കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ യാഥാര്‍ഥ്യം മാധ്യമങ്ങളോട് വിശദീകരിച്ച് അമ്മ. താന്‍ നിരപരാധിയാണെന്ന് മകനെ പീഡിപ്പിച്ചകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആ അമ്മ കരഞ്ഞു പറയുന്നു. സത്യം പുറത്തു വരണമെന്നും കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും അവര്‍ പറഞ്ഞു. മൊഴി എടുക്കാന്‍ എന്ന് പറഞ്ഞാണ് പോലീസ് തന്നെ കൊണ്ടുപോയത്. എന്നാല്‍ അറസ്റ്റ് ചെയ്തതായിരുന്നു. 2019 ല്‍ താന്‍ ഭര്‍ത്താവിനെതിരെ പരാതി കൊടുത്തിരുന്നുവെന്നും അതില്‍ നടപടിയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് മകനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചതെന്നും അവര്‍ സംശയം പ്രകടിപ്പിച്ചു. മോനെ അലര്‍ജിക്ക് ആശുപത്രിയില്‍ കാണിച്ചിരുന്നു. ആ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കണ്ടെത്തിയെന്നു പറയുന്ന മരുന്ന് ഏതാണെന്ന് അറിയില്ല. മകനോട് ഒന്നും പറയാനില്ല. അവനും മാനസിക വിഷമത്തില്‍ ആയിരിക്കും. കുട്ടികളെ തിരിച്ചു കിട്ടണം. നിയമ പോരാട്ടം തുടരും. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കേസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. പരാതി കൊടുത്ത കുട്ടി അടക്കം എല്ലാവരെയും തനിക്ക് വേണം. മകനെ കാണണം. സത്യം പുറത്തു വരുമെന്നും അവര്‍ പ്രതീക്ഷ പങ്കുവച്ചു.

കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പ്രതിയായ അമ്മ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. മകന്റെ പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട അമ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു.

ജസ്റ്റിസ് ഷെര്‍സിയുടെ സിംഗിള്‍ ബഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പോക്‌സോ കേസ് ചുമത്തപ്പെട്ടാണ് ഇവര്‍ ജയിലിലായത്. ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിക്കണമെന്നും കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചു.

കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന വളരെ ശ്രദ്ധേയമായ ചില നിര്‍ദേശങ്ങളും ഇതോടൊപ്പം വനിതാ ജഡ്ജി നടത്തിയിരുന്നു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവില്‍ എന്തെന്ന് പരിശോധിക്കണം. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. മെഡിക്കല്‍ കോളേജിലെ വിദഗ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തണം. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂര്‍ണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. മാതൃസ്‌നേഹത്തോളം വലിയ ഒരു സ്‌നേഹവും ഭൂമിയില്‍ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുന്‍പേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തില്‍ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാന്‍ യോഗ്യയല്ലെന്നും കോടതി ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടികാട്ടുന്നുണ്ട്.

അതെ സമയം അമ്മ പ്രതിയായ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കി. പോലീസിന്റെ ഭാഗത്ത് നിന്ന് തിടുക്കപ്പെട്ട ഒരു നീക്കവുമുണ്ടായില്ലെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് പരാതി ലഭിച്ചപ്പോള്‍ തന്നെ കുട്ടിയെ കൗണ്‍സിലിംഗിന് വിട്ടു. സിഡബ്ല്യുസി 9 ദിവസം കുട്ടിയെ കൗണ്‍സിലിംഗ് നടത്തി. സിഡബ്ല്യുസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോലീസ്, ഡോക്ടര്‍, മജിസ്‌ട്രേറ്റ് എന്നിവരുടെ മുന്നില്‍ കുട്ടി മൊഴി നല്‍കിയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (16 minutes ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (24 minutes ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (31 minutes ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (41 minutes ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (52 minutes ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (1 hour ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (1 hour ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (1 hour ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (1 hour ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (2 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (2 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (3 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (3 hours ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (3 hours ago)

Malayali Vartha Recommends