അടി കൊഴുപ്പിച്ച് ഐ ഗ്രൂപ്പും... മുഖ്യമന്ത്രി കുപ്പായവുമായി പിണക്കം തീര്‍ക്കാന്‍ അരമനയില്‍ ഉമ്മന്‍ ചാണ്ടി എത്തിയപ്പോള്‍ ബ്രേക്കിംഗായി സോളാര്‍ കേസ് സിബിഐയ്ക്ക്; ഉമ്മന്‍ചാണ്ടിയെ പൂട്ടാന്‍ അവസാന അടവുമായി എല്‍ഡിഎഫ്; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നാറുന്ന കഥകള്‍ വീണ്ടും പുറത്തേക്ക്
സോളാര്‍ കേസിലെ നായികയെ പഴയതു പോലെ ചാനലുകാര്‍ക്ക് രംഗത്തപതരിപ്പിക്കാന് ബുദ്ധിമുട്ടായതു കൊണ്ടാണ് ഇത്രയെങ്കിലും വാര്‍ത്തകള്‍ ചുരുങ്ങിയത്. ഇരയായ സോളാര്‍ കേസിലെ നായികയുടെ പേരോ ഫോട്ടോയോ കാണിക്കാന്‍ പാടില്ലാത്തതിനാല്‍ വാര്‍ത്തകള്‍ വേണ്ടത്ര ചൂട് പിടിക്കുന്നുമില്ല.
എങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ വില്ലാളി വീരനായ ഉമ്മന്‍ ചാണ്ടിയെ പൂട്ടാന്‍ കിട്ടിയ അവസരത്തില്‍ എ ഗ്രൂപ്പും തികഞ്ഞ സന്തോഷത്തിലാണ്. ചെന്നിത്തലയെ പൂട്ടിക്കെട്ടിയ ഉമ്മന്‍ചാണ്ടിയെ നിലയ്ക്ക് നിര്‍ത്താനുള്ള വലിയ ആയുധമായി സോളാര്‍ മാറുകയാണ്. മുഖ്യമന്ത്രി കുപ്പായവുമായി പിണക്കം തീര്‍ക്കാന്‍ അരമനയില്‍ ഉമ്മന്‍ ചാണ്ടി എത്തിയപ്പോള്‍ തന്നെ ബ്രേക്കിംഗായി സോളാര്‍ കേസ് സിബിഐയ്ക്ക് എന്ന വാര്‍ത്ത വന്നത് തികച്ചും സ്വാഭാവികം.
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയെ ബന്ധപ്പെടുത്തി ഈ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായി തിരിച്ചടിച്ചിരുന്നു. പഴയ സര്‍ക്കാരിനേയും ഈ സര്‍ക്കാരിനേയും തമ്മില്‍ താരതമ്യപ്പെടുത്തരുത്. പഴയ സര്‍ക്കാരിന്റെ നാറുന്ന കഥകള്‍ ഞാന്‍ പറയണോ എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചത്. ആ വിവാദം അന്നത്തോടെ കെട്ടടങ്ങിയെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ഉയര്‍ന്ന് വരികയായിരുന്നു.
തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഉമ്മന്‍ചാണ്ടി സജീവമാകാനിരിക്കെയാണ് സോളാര്‍ കേസിന് വീണ്ടും ജീവന്‍വയ്ക്കുകയാണ്. യു ഡി എഫിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്നിരിക്കെ നിയമസഭ തിരഞ്ഞെടുപ്പില്‍ സോളാര്‍ കേസ് വീണ്ടും പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. അഞ്ച് പതിറ്റാണ്ടോളം നീണ്ട സംസ്ഥാന രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കിയ ഏക കേസാണ് സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളും.
സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന് കമ്മിഷന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഇതുവരെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യമായ നടപടികള്‍ ഒന്നും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇതില്‍മേല്‍ നടപടികള്‍ ഉണ്ടായത്.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ലൈംഗിക പീഡന കേസിലെ ഇരയും ആയ യുവതി മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
സര്‍ക്കാരിന്റെ ഈ നീക്കം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസിലെ പ്രമുഖരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, എം പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ പി അനില്‍കുമാര്‍ എം എല്‍ എ, ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി എന്നിവര്‍ക്കെതിരെ നിലവില്‍ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.
സോളാര്‍ ലൈംഗിക പീഡന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് ബിജെപിയും ഉപയോഗപ്പെടുത്തിയേക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശിഥിലമാക്കാം എന്നത് മാത്രമല്ല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കൂടി ലക്ഷ്യം വച്ചായിരിക്കും നീക്കങ്ങള്‍.
കഴിഞ്ഞ നാലര വര്‍ഷത്തോളം കേരള രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെട്ടിട്ടില്ല ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനായി വീണ്ടും കളത്തിലിറങ്ങുമ്പോള്‍, ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാനുളള ബ്രഹ്മാസ്ത്രമായി ഈ കേസിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപയോഗിക്കുമോ എന്നാണ് ഇനി അറിയാനുളളത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസിനെ ഇത്രയേറെ വലുതാക്കിയത് എന്ന് ആരോപണമുണ്ടായിരുന്നു. ബാര്‍കോഴ കേസിലും അത്തരമൊരു ആരോപണം ഉയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ പരാതിക്കാരിയുടെ നീക്കത്തെ കോണ്‍ഗ്രസ് എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.
"
https://www.facebook.com/Malayalivartha