ആരോപണങ്ങള്‍ക്ക് ലൈവ് വീഡിയോയിലൂടെ ക്ഷമാപണം നടത്തി നടന്‍

കേരളത്തിലെ ചില ആശുപത്രികളില്‍ കൊറോണയുടെ മറവില്‍ തട്ടിപ്പും വെട്ടിപ്പുമാണ് നടക്കുന്നതെന്ന് നടനും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി നേരത്തെ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലൈവ് വീഡിയോയിലൂടെ ക്ഷമാപണം നടത്തിയിരിക്കുകയാണ് നടന്‍.
ആദ്യ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി വരുന്നതിനിടെയാണ് തിരുത്തലും ക്ഷമാപണവുമായി രണ്ടാമത്തെ വിഡിയോ എത്തുന്നത്. കോവിഡ് ബാധിതനായി മാംമഗലത്തെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ കഴിയുമ്‌ബോഴുള്ള അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു എബ്രഹാം കോശിയുടെ ആദ്യത്തെ വിഡിയോ. തെറ്റിദ്ധരിപ്പിച്ചതിന് ആശുപത്രി മാനേജ്‌മെന്റിനോടും സ്റ്റാഫിനോടും എല്ലാവരോടും ക്ഷമ ചോദിച്ചാണ് രണ്ടാമത്തെ വിഡിയോ അദ്ദേഹം അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























