Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു

10 JULY 2026 08:46 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങളില്‍ മോഹന്‍ലാലിനെപ്പോലുള്ളവര്‍ക്ക് വലിയ വിഷമമുണ്ടെന്നും വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു. സംഘടന ഇല്ലാതായിപ്പോവരുതെന്ന് ആഗ്രഹമുണ്ട്. പ്രത്യേകലക്ഷ്യവുമായെത്തി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി ഡോട്ട്‌കോമിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുതുതലമുറയിലെ അഭിനേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകാത്തതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അമ്മ നശിച്ചുപോകുന്നത് മോഹന്‍ലാലിന് സഹിക്കാന്‍ കഴിയില്ല. അദ്ദേഹം ഉള്‍പ്പെടെ ചുമതല ഒഴിഞ്ഞപ്പോള്‍ സംഘടനയുടെ ഉയിര് നഷ്ടമായെന്നും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടു.

'ഞാന്‍ 18 വര്‍ഷം എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. പിന്നീട് സ്വയം മാറിനിന്നു. മുമ്പുണ്ടായിരുന്ന ഭരണസമിതികള്‍ ജനറല്‍ ബോഡിയുടെ ഭക്ഷണ മെനു വരെ എന്നോട് ചോദിക്കുമായിരുന്നു. എന്തൊക്കെ വിഭവങ്ങള്‍ വേണമെന്ന് ഞാന്‍ നിര്‍ദേശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആരും ഒന്നും ചോദിച്ചില്ല', അദ്ദേഹം പരാതിപ്പെട്ടു.

'സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ അടുത്തകാലത്തുണ്ടായ ചില വിവാദങ്ങള്‍ അതിന്റെ ശോഭ കുറച്ചിട്ടുണ്ട്. ആളുകള്‍ പലതും പറയും. ഞാന്‍ ആ വിവാദങ്ങളെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ല. കാരണം അതിനെക്കുറിച്ച് ഇതിനകം തന്നെ ഒരുപാട് പേര്‍ സംസാരിച്ച് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. മോഹന്‍ലാലിനെപ്പോലുള്ളവര്‍ക്ക് അതില്‍ വലിയ വിഷമമുണ്ട്. കാരണം, 'അമ്മ'യ്ക്ക് വേണ്ടി എത്രയോ രാത്രികള്‍ ഉറക്കം നഷ്ടപ്പെടുത്തി ഡാന്‍സും പാട്ടും പഠിച്ച് സ്‌റ്റേജ് ഷോകള്‍ നടത്തിയവരാണ് അവര്‍', അദ്ദേഹം ഓര്‍മിപ്പിച്ചു.

'ഷൂട്ടിങ് ദിവസങ്ങള്‍ പോലും മാറ്റിവെച്ച് റിഹേഴ്‌സല്‍ നടത്തി സമാഹരിച്ച പണമാണ് പിന്നീട് 'അമ്മ'യുടെ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഇന്ന് ഉണ്ടാകുന്ന ആരോപണങ്ങള്‍ ഞങ്ങളെല്ലാവരെയും വേദനിപ്പിക്കുന്നുണ്ട്. പുതിയ തലമുറയിലെ പലരും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമല്ല. വര്‍ഷങ്ങളായി മീറ്റിങ്ങുകളില്‍ പോലും പങ്കെടുക്കാത്തവരുണ്ട്. അവര്‍ ഒരു അകലം പാലിക്കുന്നതുപോലെയാണ് തോന്നുന്നത്. അവര്‍ക്ക് ഇന്ന് അതിന്റെ ആവശ്യകത അത്ര അനുഭവപ്പെടുന്നില്ലായിരിക്കാം. എന്നാല്‍ ഞങ്ങളൊക്കെ അനുഭവിച്ച കഷ്ടപ്പാടുകള്‍ നേരിട്ട് കണ്ടവരാണ്', അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഈ സംഘടന നിന്ന് പോകരുതെന്ന് ആഗ്രഹമുണ്ട്. ഒരു ലക്ഷ്യവുമായി എത്തി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ പ്രയാസമാണ്. ഏകദേശം 120 പേര്‍ക്കാണ് 'അമ്മ'യുടെ സഹായം ലഭിക്കുന്നത്. ഇതെല്ലാം നിലച്ചുപോകുമോ എന്ന ആശങ്കയാണ് എല്ലാവര്‍ക്കുമുള്ളത്. അതാണ് മോഹന്‍ലാലിനെയും ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത്. 'അമ്മ' നശിച്ചുപോകുന്നത് അദ്ദേഹത്തിന് കാണാനാകില്ല. അദ്ദേഹമൊക്കെ ചുമതല ഒഴിഞ്ഞപ്പോഴേ ഇതിന്റെ ഉയിര് നഷ്ടമായി. ഇന്നസെന്റ് 18 വര്‍ഷം പ്രസിഡന്റായിരുന്ന കാലത്തും പിന്നീട് മോഹന്‍ലാല്‍ ചുമതലയേറ്റപ്പോഴും സംഘടനയെ കൂടുതല്‍ ശക്തമാക്കാനുള്ള പദ്ധതികളുണ്ടായിരുന്നു. 'അമ്മ'യുടെ ഓഫീസ് വികസിപ്പിക്കണമെന്ന ആലോചന പോലും ഉണ്ടായിരുന്നു', മണിയന്‍പിള്ള രാജു പറഞ്ഞു.

''അമ്മ' ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ഈ സംഘടന നിലനില്‍ക്കണം. ഒരുപാട് പേര്‍ക്ക് ഇതിലൂടെ ഗുണമുണ്ട്. സുരേഷ് ഗോപി കുറച്ചുകാലം സംഘടനയില്‍നിന്ന് മാറിനിന്നിരുന്നു. പിന്നീട് ആ പിണക്കം മാറി അദ്ദേഹം തിരിച്ചുവന്നു. എല്ലാവര്‍ക്കും വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം കൂടെയുണ്ട്. സംഘടനയെക്കുറിച്ചുള്ള ആശങ്ക എല്ലാവര്‍ക്കുമുണ്ട്', അദ്ദേഹം വ്യക്തമാക്കി.

'പഴയ തലമുറ മാറി പുതിയ തലമുറയ്ക്ക് നേതൃത്വം നല്‍കണമെന്ന അഭിപ്രായമുണ്ട്. പക്ഷേ പുതിയ തലമുറ തന്നെ സംഘടനയിലേക്ക് സജീവമായി വരുന്നില്ല. ഒരു മീറ്റിങ്ങില്‍ പോലും പ്രമുഖ നായകന്മാരോ നായികമാരോ എത്തുന്നില്ല. പൃഥ്വിരാജിനോട് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍, 'ഇപ്പോള്‍ ബാക്കിയുള്ളവര്‍ തുടരട്ടെ, കാലം കിടക്കുകയല്ലേ,' എന്നായിരുന്നു മറുപടി', മണിയന്‍പിള്ള രാജു വെളിപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends