Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

പി.കെ. ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.ടി. ജലീല്‍

05 FEBRUARY 2021 10:00 PM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

ലീഗ് യൂത്ത് ലീഗ് നേതാക്കളെപ്പോലെ പിരിച്ച് മുക്കുന്ന ഏര്‍പ്പാട് എനിക്ക് പണ്ടുമില്ല, ഇപ്പോഴുമില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.ടി. ജലീല്‍. 2018ലെ ഹര്‍ത്താലിനിടെ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മാണത്തിനായി പിരിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നായിരുന്നു പി.കെ. ഫിറോസിന്റെ ആവശ്യം. താന്‍ 'താനൂര്‍ സംഭവവുമായി ബന്ധപ്പെട്ട ഒരാളുടെ കൈയില്‍നിന്നും ഒരു രൂപ പോലും താന്‍ വാങ്ങുകയോ ആരെങ്കിലും തന്നെ ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. സ്വയമേവ വാഗ്ദത്തം നല്‍കിയ 25,000 രൂപ താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന് ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ കൈമാറുകയാണ് ഉണ്ടായത്' എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രി കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇമ്മിണി വലിയ താനൂര്‍ പിരിവിന്റെ കണക്ക്!

വാട്ട്‌സ്ആപ്പ് ഹര്‍ത്താലിനോടനുബന്ധിച്ച് താനൂരില്‍ ചില അമുസ്‌ലിം സഹോദരങ്ങളുടെ കടകള്‍ അക്രമിക്കപ്പെട്ടത് ആരും മറന്നുകാണില്ല. അത് ചൂണ്ടിക്കാണിച്ച് മലപ്പുറത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി ശ്രമിച്ചപ്പോള്‍ അതിന് തടയിടേണ്ടത് മലപ്പുറത്തുകാരന്‍ എന്ന നിലയില്‍ എന്റെയും സ്ഥലം എം.എല്‍.എ എന്ന നിലയില്‍ വി. അബ്ദുറഹിമാന്റെയും ചുമതലയാണെന്ന് ഞങ്ങള്‍ കരുതി. അങ്ങിനെയാണ് അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട സഹോദര സമുദായത്തിലെ വ്യാപാരി സുഹൃത്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.
പ്രസ്തുത ഉദ്യമത്തിലേക്ക് എന്റെ വകയായി 25,000 രൂപ സ്വന്തമായി നല്‍കുമെന്ന് അന്നുതന്നെ ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്റെ ചില സുഹൃത്തുക്കള്‍ അവര്‍ക്ക് കഴിയും വിധമുള്ള സംഖ്യകള്‍ വാഗ്ദാനം നല്‍കിയ വിവരവും അതേ കുറിപ്പില്‍ അവരുടെ പേരും സംഖ്യയും സഹിതം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംശയമുള്ളവര്‍ 2018 ഏപ്രില്‍ 18ലെ എന്റെ ഫേസ്ബുക്ക് പോസ്റ്റ് നോക്കുക.
താനൂര്‍ സംഭവവുമായി ഒരാളുടെ കൈയില്‍നിന്നും ഒരു രൂപ പോലും ഞാന്‍ വാങ്ങുകയോ ആരെങ്കിലും എന്നെ ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. സ്വയമേവ വാഗ്ദത്തം നല്‍കിയ 25000 രൂപ താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന് ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ കൈമാറുകയാണ് ഉണ്ടായത്.
ഹര്‍ത്താലില്‍ ഭാഗികമായി ആക്രമിക്കപ്പെട്ട കെ.ആര്‍ ബേക്കറിക്കാര്‍, കെട്ടിട ഉടമയുമായി തുടര്‍ വാടകക്കരാറില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ഥാപനം നടത്തിക്കൊണ്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. കെ.ആര്‍ ബാലന്‍, തനിക്ക് നഷ്ടപരിഹാരം വേണ്ടെന്ന് നേരിട്ട് എം.എല്‍.എയെ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സംഖ്യ വാഗ്ദാനം നല്‍കി പണമയക്കാത്തവരോട് ഇനി സംഭാവന അയക്കേണ്ടതില്ലെന്ന് എം.എല്‍.എ എന്നെ അറിയിച്ചു.
അതിനിടയില്‍ എം.എല്‍.എക്ക് ഞാനുള്‍പ്പടെ മൂന്നുപേര്‍ വാഗ്ദാനം നല്‍കിയ പണം അയച്ച് കൊടുത്ത് കഴിഞ്ഞിരുന്നു. ഈ സംഖ്യ വിനിയോഗിച്ചതിന്റെ കണക്ക് ഞങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തുകയും ചെയ്തു. നാസര്‍, അക്ബര്‍ ട്രാവല്‍സ്: 50,000, സലീം ചമ്രവട്ടം: 50,000, എന്റെ 25000 രൂപ. അങ്ങിനെ ആകെ ഒന്നേകാല്‍ ലക്ഷം രൂപയാണ് എം.എല്‍.എയുടെ അക്കൗണ്ടില്‍ ലഭിച്ചത്.
നാസറിന്റെ സംഭാവനയില്‍നിന്ന് 25,000 രൂപ ടൗണിലെ കച്ചവടക്കാരന്‍ വീയാംവീട്ടില്‍ വൈശാലി ചന്ദ്രനും 25,000 രൂപ പടക്കക്കച്ചവടക്കാരന്‍ കാട്ടിങ്ങല്‍ ചന്ദ്രനും നല്‍കി. സലീമിന്റെയും എന്റെയും സംഭാവന എന്തു ചെയ്യണം എന്ന് എം.എല്‍.എ ചോദിച്ചു. തീരദേശത്തെ ഏതെങ്കിലും കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് സഹായ ധനമായി നല്‍കാന്‍ ഞങ്ങള്‍ മറുപടിയും കൊടുത്തു.
അപ്പോഴാണ് അബ്ദുറഹിമാന്‍ അദ്ദേഹം മുന്‍കൈയെടുത്ത് താനൂര്‍ പഴയ അങ്ങാടിയിലെ ജന്മനാ രണ്ട് കാലുകളും തളര്‍ന്ന, ആരോരുമില്ലാത്ത മാങ്ങാട്ടില്‍ വീട്ടില്‍ സഫിയക്ക് സ്ഥലം വാങ്ങി വീട് വെച്ച് കൊടുക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. അതിലേക്കെടുക്കാന്‍ സന്തോഷത്തോടെ ഞങ്ങള്‍ സമ്മതിച്ചു.
സംഖ്യ വാഗ്ദാനം നല്‍കിയവരെല്ലാം ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരുടെ പേരുവിവരം എന്റെ പഴയ എഫ്.ബി പോസ്റ്റില്‍നിന്ന് ആര്‍ക്ക് വേണമെങ്കിലും എടുത്ത് അന്വേഷിക്കാം. ഒരു ചില്ലിപ്പൈസയെങ്കിലും അവരാരെങ്കിലും എന്നെ നേരിട്ട് ഏല്‍പ്പിക്കുകയോ എന്റെ എക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം തിരക്കാം.
കേന്ദ്ര കോണ്‍ഗ്രസ് നേതാക്കളില്‍ പലരെയും കൈയിലിട്ട് അമ്മാനമാടിയ സാക്ഷാല്‍ ഇ.ഡി തലകുത്തി മറിഞ്ഞിട്ട് പഴയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയില്‍ കള്ളത്തരത്തിന്റെ ഒരു അണുമണിത്തൂക്കം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്‍മാരായി നടക്കുന്ന പുതിയ യൂത്ത് ലീഗ് നേതാക്കള്‍!
ലീഗ് യൂത്ത് ലീഗ് നേതാക്കളെപ്പോലെ പിരിച്ച് മുക്കുന്ന ഏര്‍പ്പാട് എനിക്ക് പണ്ടുമില്ല, ഇപ്പോഴുമില്ല. മരണംവരെ ഉണ്ടാവുകയുമില്ല. നല്ല കാര്യങ്ങള്‍ക്ക് സ്വയം സംഭാവന നല്‍കി പിന്നീട് മാത്രം മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുന്ന ശീലമാണ് എന്നും എന്‍േറത്. യൂത്ത് ലീഗിന്റെ കത്വ ഉന്നാവോ ബാലികമാരുടെ സഹായ ഫണ്ടിലേക്ക് സംഭാവന നല്‍കിയ, ഏതെങ്കിലുമൊരു യൂത്ത് ലീഗ് നേതാവിന്റെ പേര്, തെളിവ് സഹിതം പറയാനാകുമോ ലീഗിലെ 'തട്ടിപ്പു തുര്‍ക്കി'കള്‍ക്ക്. കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്ബ് വരെയുള്ള യുവ സിങ്കങ്ങളോട്, ഒന്നേ പറയാനുള്ളൂ; അവനവനെ അളക്കുന്ന കുന്തം കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ ശ്രമിച്ചാല്‍ എട്ടിന്റെ പണി കിട്ടും. ഇത് ജെനുസ്സ് വേറെയാണ്!!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (10 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (25 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (32 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (34 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (44 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends