Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

സ്റ്റാറായി സുധാകരന്‍... സുധാകരന്റെ വിലയറിഞ്ഞ് കോണ്‍ഗ്രസ്; ഇനിയും സുധാകരനോട് കളിച്ചാല്‍ പാളുമെന്ന് മനസിലാക്കിയ ഷാനിമോള്‍ ക്ഷമ പറഞ്ഞ് തടിയൂരി; വിവാദത്തില്‍ നിന്നും പുറത്ത് കടക്കാന്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമ്പോള്‍ ആയുധമാക്കി സി.പി.എം

06 FEBRUARY 2021 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

ഐശ്വര്യ കേരള യാത്രയുമായി ചെന്നിത്തലയാണ് ഷൈന്‍ ചെയ്ത് തുടങ്ങിയതെങ്കിലും പൊടുന്നനെ കെ. സുധാകരന്‍ സ്റ്റാറാകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. 'ചെത്തുകാരന്റെ മകന്‍' എന്ന പരാമര്‍ശത്തോടെ എല്ലാവരാലും ഒറ്റെപ്പെടുമെന്ന് കരുതിയ കെ. സുധാകരനെതിരെ എല്ലാവരും മാപ്പ് പറയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. വിവാദത്തിന് തുടക്കമിട്ട ഷാനിമോള്‍ ഉസ്മാന്‍ തിരുത്തലുമായി രംഗത്തെത്തി. സുധാകരനോട് ക്ഷമ ചോദിക്കുന്നെന്നും ഫോണില്‍പ്പോലും ബന്ധപ്പെടാതെ പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും ഷാനിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി ജു.സുധാകരന്‍ തന്നെയും ലതികാ സുഭാഷിനെയും, വിജയരാഘവന്‍ രമ്യാ ഹരിദാസ് എം.പിയെയും വ്യക്തിപരമായി അപമാനിച്ചത് മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് അത്തരത്തില്‍ ആരും പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രോത്സാഹനം നല്‍കുകയും അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത സുധാകരനോട് മാപ്പു ചോദിക്കുന്നു.

ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന പിണറായിക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത് അഭിമാനിക്കാന്‍ വക നല്‍കുന്നതല്ലെന്ന കെ.സുധാകരന്‍ എം.പിയുടെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസിന് പുറമെ ബി.ജെ.പി രംഗത്ത് എത്തുകയും, മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സുധാകരനെയും അതിനെ കണ്ണടച്ച് പിന്താങ്ങിയവരെയും തുറന്നുകാട്ടാനുള്ള രാഷ്ട്രീയായുധമാക്കി മാറ്റാന്‍ സി.പി.എം കരുക്കള്‍ നീക്കുകയും ചെയ്തതോടെ വിവാദം നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തിയിരിക്കുകയാണ്.

വിവാദം അവസാനിപ്പിച്ച് എത്രയുംവേഗം തലയൂരാനുള്ള തിടുക്കത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ. സുധാകരന്റെ വിമര്‍ശനം രാഷ്ട്രീയമാണെന്നും, അതില്‍ ജാതിയില്ലെന്നും സ്ഥാപിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും തുറന്നുകാട്ടി വിമര്‍ശനം ശക്തമാക്കേണ്ട ഘട്ടത്തില്‍, സ്വയം പ്രതിരോധത്തിലകപ്പെടുത്തുന്ന വിവാദം പാടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. രാഷ്ട്രീയ ആരോപണങ്ങളില്‍ നിന്ന് വിഷയം വഴിതിരിച്ചുവിടാനേ ഇതുപകരിക്കൂവെന്നും വിലയിരുത്തുന്നു.

വിവാദ പരാമര്‍ശത്തില്‍ സുധാകരനോട് ഹൈക്കമാന്‍ഡ് വിശദീകരണം തേടിയിരുന്നു. ഒരു തൊഴിലാളി നേതാവിന്റെ ആഢംബര ഭ്രമത്തിനെതിരായ വിമര്‍ശനമാണ് താന്‍ നടത്തിയതെന്ന സുധാകരന്റെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാനാണ് തീരുമാനം. സുധാകരന്‍ നടത്തിയത് നാടന്‍ പ്രയോഗമാണെന്ന് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത് ഈ പശ്ചാത്തലത്തിലാണ്.കെ. സുധാകരന്റെ പ്രസംഗത്തില്‍ വിവാദം ക്ഷണിച്ചുവരുത്തിയത് ഷാനിമോള്‍ ഉസ്മാന്റെ പെട്ടെന്നുണ്ടായ പ്രതികരണമാണെന്നാണ് കോണ്‍ഗ്രസിനകത്തെ ചര്‍ച്ച.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലോ, കൊയിലാണ്ടിയിലോ സ്ഥാനാര്‍ത്ഥിയായേക്കും. ആ ഒഴിവിലേക്ക് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റായി കെ. സുധാകരനെ പരിഗണിക്കാന്‍ കോണ്‍ഗ്രസിനകത്ത് അനൗപചാരിക ധാരണയുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ അണികളെ ആവേശം കൊള്ളിക്കാന്‍ സുധാകരന്റെ സാന്നിദ്ധ്യം ഉപകരിക്കുമെന്ന് ഹൈക്കമാന്‍ഡും കണക്കുകൂട്ടുന്നു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ അധിക്ഷേപത്തെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയതും വിവാദം കൊഴുപ്പിച്ചു. ചെത്തുകാരന്റെ മകനെ അങ്ങനെ പറയുന്നത് എങ്ങനെ അധിക്ഷേപമാവുമെന്നും, മറ്റുള്ളവരെ അധിക്ഷേപിക്കുന്ന പിണറായി വിജയന്റെ ശൈലിയാണ് സുധാകരന്റേതെന്നുമായിരുന്നു സുരേന്ദ്രന്റെ ന്യായീകരണം.

സി.പി.എംഅതേസമയം,സുധാകരന്റെ ജാതീയ അധിക്ഷേപത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മലക്കം മറിച്ചിലിന് പിന്നില്‍, താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന സുധാകരന്റെ ഭീഷണിയാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ആര്‍.എസ്.എസിനോട് കെ.സുധാകരന് മൃദുസമീപനമാണെന്ന് ഇടതുമുന്നണി നേരത്തേ മുതല്‍ ആക്ഷേപമുയര്‍ത്തുന്നുണ്ട്. സുധാകരനെ പിന്തുണച്ച് ബി.ജെ.പി നേതൃത്വവും രംഗത്തെത്തിയതും ഇതിന് തെളിവായി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (12 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (27 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (34 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (36 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (46 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends