Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

ആകാംക്ഷയോടെ രാജ്യം... റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തിന് ശേഷം രാജ്യം മറ്റൊരു ആകാംക്ഷയിലേക്ക്; കര്‍ഷക സമരത്തിന്റെ ഗതിമാറ്റി ഇന്ന് റോഡ് തടയല്‍ സമരം; ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളിലെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ പോലീസ് സന്നാഹം ശക്തമാക്കി

06 FEBRUARY 2021 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

കര്‍ഷക സമരം മറ്റൊരു ആകാംക്ഷ നിറഞ്ഞ ദിവസത്തിലേക്ക് കടക്കുകയാണ്. കര്‍ഷക സമരത്തിന്റെ ഭാഗമായി രാജ്യ വ്യാപക വഴിതടയല്‍ ഇന്ന് നടക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷം ഓര്‍ത്ത് കടുത്ത നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാരും കടന്നിട്ടുണ്ട്. അക്രമം കാണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.

കൃഷി നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹി, യുപി, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ദേശീയ, സംസ്ഥാന പാതകള്‍ തടയാന്‍ കര്‍ഷക സംഘടനകളുടെ ആഹ്വാനം. കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും കര്‍ഷക സംഘടനകളുടെ സംയുക്ത മുന്നണി പ്രകടനം നടത്തും.

റോഡ് തടയലിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളിലെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ പൊലീസ് സന്നാഹം ശക്തമാക്കി. സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പ്രക്ഷോഭകരില്‍ ഒരാളെ പോലും ഡല്‍ഹിയിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്നു പൊലീസ് അറിയിച്ചു. ബാരിക്കേഡുകള്‍, മുള്ളുവേലികള്‍, ആണിപ്പലകകള്‍, കോണ്‍ക്രീറ്റ് കട്ടകള്‍ എന്നിവ നിരത്തി പ്രതിരോധക്കോട്ടകള്‍ പൊലീസ് ശക്തമാക്കി. അര്‍ധസേനാ വിഭാഗങ്ങളെയും രംഗത്തിറക്കി.

സമരത്തിനു കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രവര്‍ത്തകര്‍ ഇന്ന് റോഡുകളില്‍ അണിനിരക്കുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് ഉപരോധത്തില്‍ നിന്ന് ഡല്‍ഹിയെ ഒഴിവാക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഗാസിപ്പുരിലേക്കു കര്‍ഷകര്‍ കൂട്ടമായി എത്തുന്നതിനാലാണ് യുപി, ഉത്തരാഖണ്ഡ് എന്നിവയെ ഒഴിവാക്കിയത്.

പ്രക്ഷോഭം ശക്തമായി തുടരാന്‍ യുപിയിലെ ഓരോ ഗ്രാമത്തില്‍ നിന്നും 15 പേര്‍ വീതം ഗാസിപ്പുരില്‍ തമ്പടിക്കണമെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നിര്‍ദേശിച്ചു. ഒരു ഗ്രാമത്തില്‍ നിന്ന് 15 പേരും ഒരു ട്രാക്ടറും ഗാസിപ്പുരില്‍ 10 ദിവസം നിലയുറപ്പിക്കണം. ഇവര്‍ മടങ്ങുമ്പോള്‍ ഇതേ മാതൃകയില്‍ അടുത്ത സംഘമെത്തണം.

പ്രക്ഷോഭകരുടെ എണ്ണം കുറഞ്ഞാല്‍, സമരവേദി ഒഴിപ്പിക്കാന്‍ പൊലീസ് മുന്നിട്ടിറങ്ങുമെന്നും അതിന് അനുവദിക്കരുതെന്നും ടികായത് പറഞ്ഞു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ സഖ്യം വിട്ട രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ നേതാവ് ഹനുമാന്‍ ബേനിവാളിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലെ ജയ്പുരില്‍ ഇന്നലെ ട്രാക്ടര്‍ റാലി നടത്തി. രാജസ്ഥാനിലെ ദൗസയില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി മഹാപഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.

പ്രക്ഷോഭം മൂലം പോലീസ് ഗതാഗതം നിരോധിച്ച ഡല്‍ഹി മീററ്റ് ദേശീയപാതയില്‍ മണ്ണിറക്കി കൃഷി ആരംഭിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങിയിട്ടുണ്ട്. ഇന്നലെ 2 ടിപ്പര്‍ ലോറികളില്‍ എത്തിച്ച മണ്ണില്‍ തൊട്ടുവന്ദിച്ച രാകേഷ് ടികായതും സംഘവും അതു റോഡില്‍ നിരത്തി. ഇന്നു മുതല്‍ കൃഷി ആരംഭിക്കുമെന്നു കര്‍ഷകര്‍ അറിയിച്ചു. ഗാസിപ്പുരില്‍ പോലീസ് നിരത്തിയ ആണിപ്പലകകള്‍ക്കു മുന്നില്‍ കര്‍ഷകര്‍ പൂക്കള്‍ വച്ചു.

അതേസമയം കര്‍ഷകസമരത്തില്‍ സര്‍ക്കാരും സമരക്കാരും പരമാവധി സംയമനം പാലിക്കണമെന്നു യുഎന്‍ മനുഷ്യാവകാശ സമിതി ആഹ്വാനം ചെയ്തു. സമാധാനപരമായി സംഘടിക്കാനും ആശയപ്രകാശനം നടത്താനുമുള്ള അവകാശം ഓണ്‍ലൈനില്‍ ഉള്‍പ്പെടെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു യുഎന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് ട്വീറ്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (11 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (26 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (33 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (35 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (45 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends