Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

നിപ്മര്‍ മികവിന്റെ കേന്ദ്രമാകുന്നു: മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും; 27 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍, ഫെബ്രുവരി 6 രാവിലെ 10.30 മണി

06 FEBRUARY 2021 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (NIPMR) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി 6ന് നിപ്മര്‍ ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തും. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പുനരധിവാസ ചികിത്സ മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നിപ്മര്‍. 27 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പൈനല്‍ ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, ആര്‍ട്ട് എബിലിറ്റി സെന്റര്‍, ഇയര്‍മോള്‍ഡ് ലാബ്, കോള്‍ ആന്‍ഡ് കണക്ട് ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്, പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോടിക്‌സ് യൂണിറ്റ്, സെന്‍സറി പാര്‍ക്ക്, സെന്‍സറി ഗാര്‍ഡന്‍, വെര്‍ച്ച്വല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും സജ്ജമാക്കിക്കൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളര്‍ന്നത്.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുതിയതായി പണികഴിപ്പിച്ച അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, സെന്റര്‍ ഫോര്‍ മൊബിലിറ്റി ആന്‍ഡ് അസിസ്റ്റിവ് ടെക്‌നോളജി (സിമാറ്റ്) എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചറും സ്‌പൈനല്‍ ഇന്‍ജ്യുറി റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും നിര്‍വഹിക്കും. ആര്‍ട്ട് എബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ടി.എന്‍. പ്രതാപന്‍ എംപിയും അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണല്‍ തെറാപ്പി കോളേജിന്റെ തറക്കല്ലിടലും ഇരിങ്ങാലക്കുട എംഎല്‍എ പ്രൊഫ. കെ. അരുണനും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററും ഇയര്‍മോള്‍ഡ് ലാബിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജും, ഹെല്‍ത്ത് ഇന്‍ഫോനെറ്റ് സെന്റ് സ്റ്റീഫന്‍ കോളേജ്, ഉഴവൂര്‍, ഐസിയുഡിഎസ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കോള്‍ ആന്‍ഡ് കണക്ട് ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ കളക്ടര്‍ എ. ഷാനവാസും നിര്‍വഹിക്കും.

പരിപാടിയോട് അനുബന്ധിച്ച് ഒക്യുപേഷണല്‍ തെറാപ്പി കോഴ്‌സിന് ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ച ധാരണപത്രം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്‌സണ്‍ കൈമാറും. ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിക്കും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ തുടങ്ങി മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.

എന്‍.കെ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയിരുന്ന ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം അഭൂതപൂര്‍വമായ വികസനമാണ് സ്ഥാപനത്തില്‍ ഉണ്ടായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (20 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (29 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (46 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (53 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends