എം.ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; സെക്രട്ടറിയേറ്റിൽ കെ എസ് യു മാർച്ചിൽ സംഘർഷം, ഗേറ്റ് തള്ളി തുറന്ന് വനിതാ പ്രവർത്തകരടക്കം കാമ്പസിനുള്ളിൽ കയറി, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്യാൻ പോലീസ്; തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിഷേധം

കാലടി സംസ്‌കൃത കോളേജിൽ എം.ബി രാജേഷിന്റെ ഭാര്യക്ക് അനധികൃതമായി മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നൽകിയെന്ന് ആരോപിച്ച് പ്രതിക്ഷേധം. തുടർച്ചയായി രണ്ടാം ദിവസമാണ് വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു വിന്റെ പ്രതിക്ഷേധം. സർവകലാശാലയിലേക്ക് ഇന്ന് നടത്തിയ മാർച്ചിലായിരുന്നു സംഘർഷം.
യുവജന സംഘടന പ്രതിക്ഷേധക്കാർ കാമ്പസിനുള്ളിൽ കയറാതിരിക്കാൻ പോലീസ് ഗേറ്റ് അടച്ചെങ്കിലും ഫലമുണ്ടായില്ല. ഗേറ്റ് തള്ളി തുറന്ന് വനിത പ്രവർത്തകരടക്കം കാമ്പസിനുള്ളിൽ കയറുകയായിരുന്നു. സർവ്വകലാശാല വൈസ് ചാൻസലറെ ഉപരോധിക്കാന്‍ പ്രതിഷേധക്കാര്‍ ഓടിയെത്തിയെങ്കിലും പോലീസ് മുറി പൂട്ടുകയായിരുന്നു തുടർന്ന് പോലീസും പ്രതിക്ഷേധക്കാരും തമ്മിൽ ഉന്തും തള്ളുമാവുകയായിരുന്നു.
എന്നാൽ, പ്രതിക്ഷേധക്കാർ വൈസ്ചാൻസലറുടെ റൂമിനു മുന്നിൽ കുത്തിയിരുന്ന് പ്രതിക്ഷേധിക്കുകയും, തുടർന്ന് വിസി യെ പുറത്ത് വിടില്ല എന്ന നിലപാടായിരുന്നു. ഇപ്പോൾ പ്രതിക്ഷേധക്കാരെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.
https://www.facebook.com/Malayalivartha

























