Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു; ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്

06 FEBRUARY 2021 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റില്‍ ജില്ലാ തലത്തില്‍ 92.7 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 8 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്. കൊല്ലം ജില്ലാ ആശുപത്രി (92.2 ശതമാനം), ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി (87.8), മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി (83.7), മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി (83.5), തൃശൂര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി (82.8), പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി (76.3), തിരുവനന്തപുരം ഡബ്ല്യു. ആന്റ് സി ഹോസ്പിറ്റല്‍ (73), ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി (70.5) എന്നിവയാണ് ജില്ലാ തലത്തില്‍ ഈ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍

സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയും തൃശൂര്‍ ചാലക്കുടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയും അര്‍ഹത നേടി. കോഴിക്കോട് കുറ്റിയാടി താലൂക്ക് ആശുപത്രി ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്. കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ആലപ്പുഴ ഹരിപ്പാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കാസര്‍ഗോഡ് പനത്തടി താലൂക്ക് ആശുപത്രി, കൊല്ലം കടയ്ക്കല്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, മലപ്പുറം പൊന്നാനി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോട്ടയം പാമ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശൂര്‍ ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നീ ആശുപത്രികള്‍ സബ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹരായി.

മികച്ച സി.എച്ച്.സി.കള്‍ക്കുള്ള അവാര്‍ഡിന് എറണാകുളം മുളന്തുരുത്തി സി.എച്ച്.സി. 90.2 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടി. 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ള മലപ്പുറം കാളിക്കാവ്, കൊല്ലം തൃക്കടവൂര്‍, പാലക്കാട് കടമ്പഴിപുരം, കോഴിക്കോട് തലക്കുളത്തൂര്‍, തൃശൂര്‍ മുല്ലശേരി, തിരുവനന്തപുരം വെള്ളനാട്, തൃശൂര്‍ പെരിഞ്ഞാനം, എറണാകുളം കീച്ചേരി, കോട്ടയം മുണ്ടക്കയം, കോട്ടയം അരുനൂട്ടിമംഗലം, കോഴിക്കോട് ഒളവണ്ണ, എറണാകുളം രാമമംഗലം, കൊല്ലം പാലത്തറ, ആലപ്പുഴ അമ്പലപ്പുഴ, തിരുവനന്തപുരം പെരുങ്കടവിള, ഇടുക്കി മുട്ടം, പത്തനംതിട്ട കല്ലൂപ്പാറ എന്നീ 17 സി.എച്ച്.സി.കള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ ഫസ്റ്റ് ക്ലസ്റ്ററില്‍ കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനവും (2 ലക്ഷം) തിരുവനന്തപുരം മാമ്പഴക്കര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) ആലപ്പുഴ ചേറാവള്ളി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെക്കന്റ് ക്ലസ്റ്ററില്‍ തൃശൂര്‍ പറവട്ടാനി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനവും (2 ലക്ഷം) തൃശൂര്‍ വിആര്‍ പുരം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) എറണാകുളം മൂലംകുഴി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തേര്‍ഡ് ക്ലസ്റ്ററില്‍ മലപ്പുറം നിലമ്പൂര്‍ മുമുള്ളി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനവും (2 ലക്ഷം) കണ്ണൂര്‍ മട്ടന്നൂര്‍ പൊരോര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) മലപ്പുറം ഇരവിമംഗലം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

70 ശതമാനത്തിന് മുകളിലുള്ള 13 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്. എറണാകുളം തൃപ്പുണ്ണിത്തുറ എളമാന്തോപ്പ്, എറണാകുളം വട്ടംകുന്നം, ഇടുക്കി പാറക്കടവ്, എറണാകുളം തമ്മനം, തൃശൂര്‍ ഗുരുവായൂര്‍, തൃശൂര്‍ പോര്‍ക്കലങ്ങാട്, തൃശൂര്‍ കേച്ചേരി, കണ്ണൂര്‍ കൊളശേരി, മലപ്പുറം മംഗലശേരി, കാസര്‍ഗോഡ് പുലിക്കുന്ന്, വയനാട് കല്‍പ്പറ്റ മുണ്ടേരി, കോഴിക്കോട് കിനാശേരി, കണ്ണൂര്‍ കൂവോട് എന്നിവയാണവ.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്.


SL.NO DISTRICT INSTITUTION PRIZE DISTRICT ASSESSMENT Score(%)

1 THIRUVANANTHAPURAM FHC Kallikadu NEW Neyyardam 2 Lakh 90.8
FHC Kattakada NEW Amachal 50,000 87.5
FHC Kottukal 50,000 75

2 KOLLAM FHC Veliyam 2 Lakh 95.8
FHC Chathannur 50,000 94.4
FHC Mancode Chithara 50,000 91.1

3 ALAPPUZHA PHC Purakkad 2 Lakh 86.6
PHC Thamarakkulam 50,000 78
FHC Kalavoor 50,000 73

4 PATHANAMTHITTA FHC Koipuram 2 Lakh 91.3
FHC Omallor 50,000 74.2
FHC Vadasserikkara 50,000 72.9

5 KOTTAYAM FHC Vazhoor 2 Lakh 95
FHC Onamthuruth 50,000 91.3
FHC Mutholy 50,000 80.8

6 IDUKKI FHC Udumbanchola 2 Lakh 86
FHC Karimannoor 50,000 80
FHC Kumily 50,000 75

7 ERNAKULAM FHC Panangad 2 Lakh 74.2
FHC Karumalur 50,000 72.9
FHC Keezhmad 50,000 71.7

8 THRISSUR FHC Velur 2 Lakh 97.9
FHC Madavana 50,000 93.8
FHC Koolimuttom 50,000 91.3

9 PALAKKAD FHC Pudukode 2 Lakh 74
FHC Pallassena 50,000 72
FHC Adakkaputhur 50,000 71

10 MALAPPURAM FHC Vazhikkadavu 2 Lakh 91.7
FHC Chokkad 50,000 88
FHC Morayur 50,000 71

11 KOZHIKODE FHC Meppayur 2 Lakh 92.5
FHC Kodiyathur 50,000 91.5
FHC Edachery 50,000 90

12 WAYANAD FHC Pozhuthana 2 Lakh 76.3
FHC Edavaka 50,000 74.6
PHC Varadoor 50,000 72.1

13 KANNUR FHC Mattool 2 Lakh 97.5
FHC Malappattam 50,000 88.6
FHC Valapattanam 50,000 88.1

14 KASARAGOD FHC Moucode 2 Lakh 89.7
FHC Panathur 50,000 89.2
FHC Mulleria 50,000 85.3

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (20 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (29 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (46 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (53 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends