കൈയേറ്റക്കാര്‍ക്ക് ഭൂമിയില്‍ അവകാശം ചോദിക്കാനാവില്ല; സര്‍ക്കാർ ഭൂമി അനധികൃതമായി കൈയടക്കിയിരിക്കുന്നവര്ക്ക് ആ ഭൂമിയിൽ അവകാശം ക്രമപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി

തദ്ദേശ സ്ഥാപനങ്ങളുടെയോ സര്‍ക്കാറിന്റെയോ ഭൂമി അനധികൃതമായി കൈയടക്കിയിരിക്കുന്നവര്ക്ക്, ആ ഭൂമിയുടെ അവകാശം ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.
ഹരിയാനയിലെ ഒരു ഭൂമി കൈയേറ്റം സംബന്ധിച്ച കേസിലാണ് വിധി. സംസ്ഥാന സര്‍ക്കാറുകള്‍ എടുക്കുന്ന നയപരമായ തീരുമാനത്തിനും നിശ്ചിത ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമേ അവകാശം സ്ഥാപിച്ചു നല്‍കാനാവൂ എന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്. ഷാ എന്നിവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























