ഫെബ്രുവരി 23 ന് കെഎസ്‌ആര്‍ടിസി പണിമുടക്ക്; 'സ്വിഫ്റ്റ്' കമ്ബനി രൂപീകരണം, ശമ്ബള പരിഷ്‌കരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്തത് യുഡിഎഫ് അനുകൂല സംഘടന

കെഎസ്‌ആര്‍ടിസിയില്‍ ഫെബ്രുവരി 23 ന് യുഡിഎഫ് അനുകൂല സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തു . 'സ്വിഫ്റ്റ്' കമ്ബനി രൂപീകരണത്തില്‍ നിന്ന് പിന്മാറണം, ശമ്ബള പരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നടപടി .കെഎസ്‌ആര്‍ടിസിയിലെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായിയുളള സ്വതന്ത്ര കമ്ബനി 'സ്വിഫ്റ്റ്' രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ യൂണിയനുകളുമായി കഴിഞ്ഞ ദിവസം നടന്ന മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
സ്വിഫ്റ്റ് കമ്ബനി രൂപീകരിക്കുന്നതില്‍ യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സൊസൈറ്റിയാക്കാമെന്ന നിര്‍ദേശം ധനമന്ത്രി തോമസ് ഐസക് മുന്നോട്ട് വെച്ചു.ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ എന്നിവര്‍ക്കൊപ്പം യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്.പരിഷ്‌കരണമില്ലാതെ സര്‍ക്കാര്‍ സഹായം കൊണ്ടു മാത്രം കെഎസ്‌ആര്‍ടിസിയെ മുന്നോട്ടു കൊണ്ട് പോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. പിരിച്ചുവിട്ടവര്‍ക്ക് പുനപ്രവേശനവും നിലവിലുളളവര്‍ക്ക് തൊഴിലും ശമ്ബളവും ഉറപ്പുവരുത്തിയാല്‍ പരിഷ്‌കരണങ്ങളോട് സഹകരിക്കാമെന്ന് യോഗത്തില്‍ സിഐറ്റിയു സംഘടന അറിയിച്ചു.എന്നാല്‍ കമ്ബനിയായാലും സൊസൈറ്റിയായാലും സ്വതന്ത്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ടിഡിഎഫും ബിഎംഎസും.എന്നാല്‍ കമ്ബനിയുടേയോ സൊസൈറ്റിയുടേയോ കാര്യത്തില്‍ അനുനയനതീരുമാനമുണ്ടായില്ലെങ്കില്‍ ശമ്ബള പരിഷ്‌കരണത്തിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തിലും വഴങ്ങേണ്ടതില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha


























