Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

അറക്കും മുമ്പേ വീണ്ടും നിലവിളി... പാല വിട്ടൊരു പാലമില്ലെന്ന് വീണ്ടും ഉറപ്പിച്ച് മാണി സി കാപ്പന്റെ നിര്‍ണായക നീക്കം; മാണി സി. കാപ്പന്‍ യുഡിഎഫിലേക്ക് പോകാനൊരുങ്ങുന്നു; കോട്ടയത്തെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി മാണി സി. കാപ്പന്‍ ചര്‍ച്ച നടത്തി

07 FEBRUARY 2021 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

ഒരു പാലായില്‍ എന്തിരിക്കുന്നു എന്നൊന്നും ചോദിക്കരുത്. ആരൊക്കെ പറഞ്ഞിട്ടും മാണി സി കാപ്പന്‍ പാലയില്‍ തട്ടി പുറത്ത് പോകുകയാണ്. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മാണി സി. കാപ്പന്‍ എംഎല്‍എ തയാറെടുക്കുന്നു എന്നാണറിയുന്നത്. വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മാണി സി. കാപ്പനുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പാലാ പ്രശ്‌നം ഏതാണ്ട് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പാലായ്ക്കു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും 3 നിയമസഭാ സീറ്റും നല്‍കണമെന്നായിരുന്നു ധാരണ.

ഇതു സംബന്ധിച്ച് പിണറായി വിജയനുമായി ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേല്‍ ഒരാഴ്ചയ്ക്കകം കേരളത്തില്‍ എത്തുമെന്നും എന്‍സിപി, സിപിഎം ദേശീയ നേതൃത്വങ്ങള്‍ അറിയിച്ചു. ഇതനുസരിച്ച് വ്യാഴാഴ്ച പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു. ഞായറാഴ്ചയ്ക്കകം ഒരു ദിവസം സമയം നല്‍കണം എന്നാവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ ഉച്ചവരെയും സമയം ലഭിച്ചില്ലെന്നു എന്‍സിപി നേതാക്കള്‍ പറഞ്ഞു. ഇതോടെ കുപിതനായ പ്രഫുല്‍ പട്ടേല്‍ സമവായ ചര്‍ച്ച നടന്നില്ലെന്ന് പവാറിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മുന്നണി വിട്ടു പാലായില്‍ മത്സരിക്കേണ്ടി വരുമെന്ന് മാണി സി. കാപ്പന്‍ പവാറിന് കത്തയച്ചു.

മുന്‍ എന്‍സിപി നേതാവായ താരിഖ് അന്‍വറും കാപ്പനും നല്ല സുഹൃത്തുക്കളാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഭ്രാന്തുണ്ടോ എന്ന കാപ്പന്റെ പരാമര്‍ശം സംബന്ധിച്ചും താരിഖ് അന്‍വര്‍ ആരാഞ്ഞു. ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് അങ്ങനെ പറഞ്ഞതെന്ന് കാപ്പന്‍ താരിഖ് അന്‍വറിനോടു പറഞ്ഞു. പി.ജെ. ജോസഫ് വിഭാഗത്തിന്റെ ചിഹ്നമാണു ചെണ്ട.

പാലാ സീറ്റ് യുഡിഎഫ് കാപ്പനു വേണ്ടി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍, ഡല്‍ഹി ചര്‍ച്ചയ്ക്ക് ശേഷം ആ നീക്കം ഉപേക്ഷിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ചര്‍ച്ച വീണ്ടും സജീവമായി.

സ്ഥാനാര്‍ത്ഥി, സീറ്റ് ചര്‍ച്ചകള്‍ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമം. ഇത് മനസിലാക്കിയ മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ എഐസിസി വക്താവ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. പാലാ സീറ്റില്‍ കാപ്പനെ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കാപ്പന്‍ വന്നാല്‍ സ്വീകരിക്കുമെന്നും നേരത്തെ ചില യുഡിഎഫ് നേതാക്കളും പ്രതികരിച്ചിരുന്നു. നിലവില്‍ എന്‍സിപി എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കാനും മാണി സി കാപ്പന്‍ മുന്നണി വിടാനുമുള്ള സാധ്യതകളാണുള്ളത്.

പാലാസീറ്റിന്റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തി മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ശരത്പവാറാണ് തന്റെ നേതാവെന്നും ശരത് പവാര്‍ പറയുന്നത് അനുസരിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഞങ്ങള്‍ മത്സരിച്ച നാലു സീറ്റിലും മത്സരിക്കുമെന്ന് അസന്നിഗ്ധമായി ശരത്പവാറും പ്രഫുല്‍ പട്ടേലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ സിപിഎം നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തും. ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കും ചര്‍ച്ച എന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

പാലായുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കുമില്ലെന്നായിരുന്നു ഇതുവരെയുള്ള മാണി സി കാപ്പന്റെ നിലപാട്. എന്നാല്‍ ഇടതുമുന്നണി വിടുന്നതിനോട് എന്‍സി പി ദേശീയ നേതൃത്വം വിമുഖത കാണിച്ചതോടെയാണ് മാണി സി. കാപ്പന്റെ നിലപാടില്‍ അയവു വന്നത്. അതിന് പിന്നാലെയാണ് അപ്രതീക്ഷിത നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (29 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (34 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (40 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (53 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (1 hour ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (2 hours ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends